2013 ഓഗസ്റ്റ് 13, ചൊവ്വാഴ്ച

അവള്‍ പടിയിറങ്ങുമ്പോള്‍....

പെരുന്നാളിന്‍റെ പുതുമ മായുമ്പോള്‍
ഒരു ബലൂണ്‍ പൊട്ടിയ ശൂന്യതയാണ്
മനസ്സിന്ന് എന്നും.ഇതിപ്പോള്‍ മാസങ്ങള്‍ക്കുള്ളില്‍
 അവളെ മറ്റൊരു കയ്യിലേല്‍പ്പിക്കേണ്ടതോര്‍ക്കുമ്പോള്‍
കരുത്തും ശേഷിയുമുള്ള കയ്യാണന്നാലും,പ്രദമ മുളയുടെ ചാരിദാര്‍ത്യം അനുഭവിപ്പിച്ചതിവളാണ്.പിച്ചവെച്ച കാലം
 മുതല്‍ ബിരുദപഠനം വരേയുള്ള കാലയളവില്‍
 നേടിത്തന്ന അഭിമാനത്തിന്‍റെ നിമിഷങ്ങള്‍ അനവധിയാണ്....
ഊണ്‍ മേശക്ക് മൂന്നുകാല്‍ ശേഷിപ്പിച്ച്‌ അവള്‍ പടിയിറങ്ങുമ്പോള്‍....,.....
ഇപ്പോഴേ ഒരു സങ്കടം മനസ്സിനെ പൊതിയുന്നു!!!

ഉസ്മാന്‍ ഇരിങ്ങാട്ടിരി

സുഹൃത്തുക്കളെ ,ഇന്നലേ എന്‍റെ കുറിപ്പ് വായിച്ചു ശ്രീ ഉസ്മാന്‍ ഇരിങ്ങാട്ടിരി സമ്മാനിച്ച കവിത അദ്ദേഹത്തിന്നും എല്ലാവര്‍ക്കും എന്‍റെ നിറഞ്ഞ സ്നേഹം !!!
***************
ഭിക്ഷു 

എന്റെ ജീവിതം കൊണ്ട്
നിന്റെ പടിയിറക്കം
കഴുത്തില്‍
കാതില്‍
കൈകളില്‍
അരയില്‍
ഉലയില്‍ വെന്ത
എന്റെ ഹൃദയം
എന്റെ രാവുകള്‍ക്ക്
പകലുകള്‍ക്ക്
നെടുവീര്‍പ്പിന്
നിന്റെ മുഖം
ഇറ്റി ത്തീരുന്ന
അവസാനത്തെ
നിനവിലും
നിന്റെ ആകാശം
ഇനി
ഒരു നോട്ടത്തിനു
ഒരുമ്മയ്ക്ക്
ഒരു നോക്ക് കാണലിന്
എന്റെ കട്ടിലില്‍ വന്നു
ഒരിത്തിരി നേരത്തെ
ഇരിപ്പിന് ഞാന്‍ വെറുമൊരു ഭിക്ഷു*******

2013 ജൂലൈ 26, വെള്ളിയാഴ്‌ച

അസഹനീയ കേരളം


  •         ഇന്ത്യയിലെ മഹാനഗരങ്ങളിലൊന്നില്‍ അത്ര ചെറുതല്ലാത്തകാലം ജീവിച്ചുതീര്‍ത്ത ഒരാളാണിത്കുറിക്കുന്നത്.ആഡംബരസമൃദ്ധികൊണ്ട്സുഖഭോഗജീവിതംനയിക്കുന്ന വമ്പന്‍ ധനാട്യര്‍ വ്യാപരിക്കുന്ന ലോകവും,അഴുക്കുചാലിന്നരികെ ചാളകളുടെചേരിയും,അഴുക്കുചാലിലെ വെള്ളം കൊണ്ട് വായും ആസനവും വൃത്തി യാക്കുന്ന മനുഷ്യ പുഴു ജന്മങ്ങള്‍,,,അലക്കിത്തേച്ച വേഷവും പേരിന്നൊരുജോലിയുംചുരുങ്ങിയ നിലയില്‍ വഴിവാണിഭക്കാരന്‍റെ അന്നവുമായിജീവിതം കഴിക്കുന്ന മദ്ധ്യവര്‍ത്തികള്‍,ഒരു സഹയാത്രികന്‍റെ കീശ നാണമില്ലാത്തവന്‍ ബ്ലേഡ് കൊണ്ട് മുറിച്ചെടുത്ത്‌ സ്ഥലം വിടുന്നത് നോക്കി ഒന്നും ചെയ്യാതെ നില്‍ക്കുന്നവന്‍ തന്നെ ബസ്‌ കാത്തുനില്‍ക്കുന്നിടത്തെ വരിയില്‍ നുഴഞ്ഞു കേറാന്‍വരുന്നവനേ എണ്ണം പറഞ്ഞ തെറികൊണ്ട് മര്യാദ പഠിപ്പിക്കും ,മീരാനായരുടെ "സലാംബോംബെ" ,മധുര്‍ ഭാണ്ടാര്‍കര്‍ഉടെ "ട്രാഫിക് സിഗ്നല്‍",രാം ഗോപാല്‍ വര്‍മ്മയുടെ കമ്പനി ,രാം ഗോപാല്‍ വര്‍മ്മയുടെ തന്നേ "അഭ്ത്തക്ക്ച്ചപ്പന്‍"ഇത്തരം സിനിമകള്‍ നഗരജീവിത്തിന്‍റെ ഒട്ടും കൂടുതലല്ലാത്ത നേര്‍ക്കാഴ്ചകള്‍ തന്നേയാണ്,ഊട്ടുറച്ച കുറ്റവാളികള്‍ ഉണ്ടാവാനുള്ള സര്‍വ്വവളക്കൂറുമുള്ളമണ്ണാണ്,അവിടെ പൊട്ടുന്ന പടുമുളകള്‍ മാത്രമല്ല, ഭാരതത്തിന്‍റെ വിവിധ ഭൂവിഭാഗങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത്തിയവരും കൂട്ടത്തില്‍ചേര്‍ന്നു കരിങ്കടലാവുന്നു.അവിടെ നേരില്‍ കണ്ടതും കേട്ടറിഞ്ഞതുമായ സംഭവങ്ങളില്‍ മനസ്സുതപിച്ചിട്ടുണ്ട് അപ്പോഴും ഞാന്‍ ശുദ്ധമായ വായുവും വെള്ളവും,പച്ചപ്പും നന്മവറ്റിയിട്ടില്ലാത്ത ഗ്രാമീണരുമുള്ള കേരളത്തില്‍ ജനിക്കാന്‍ കഴിഞ്ഞല്ലോ എന്ന ഭാഗ്യത്തില്‍ അങ്ങേയറ്റം മനം കുളിര്‍ത്തിട്ടുണ്ട്,അഭിമാനിച്ചിട്ടുണ്ട്,ഇതൊക്കെ ഇന്ന് വീണ്ടുമോര്‍ക്കാന്‍ ഹേതു സമകാലിക കേരളത്തിന്‍റെ, മലയാളിയുടെ കൊടും ക്രൂരതകളില്‍ മനം നൊന്തുകൊണ്ടാണ്..അന്നത്തിന്നു വേണ്ടിയോ? പ്രതികാര ചിന്തക്ക്പോലും ഇടമില്ലാത്ത കാരണങ്ങളില്‍ കൊച്ചുകുട്ടികള്‍ പീഡനമുറകള്‍ഏറ്റുവാങ്ങി ജീവനോടുങ്ങുന്നത് രണ്ടാനമ്മമാരുടെ അതേ അളവില്‍ സ്വന്തം അച്ചന്മാരും ഒത്താശ ചെയ്യുന്നു ,മറ്റൊരിണക്കുവേണ്ടി നിഷ്കളങ്കരായ പിഞ്ചു കുഞ്ഞു ങ്ങളെയും കൊന്നൊടുക്കുന്നു ,അച്ഛനും സഹോദരനും കൂടി പെങ്ങളുടെ ഇളം മാംസം പങ്കു വെച്ചുണ്ണുന്നു,അമ്മയും അച്ഛനും ,അല്ലങ്കില്‍ അമ്മയുടെ കാമുകനും കൂടി കൊച്ചു പെണ് കുട്ടിയുടെ ശരീരം മനുഷ്യ ജന്മ മെടുത്ത കഴുകന്മാര്‍ക്കായി വീതിക്കുന്നു .....വയ്യ ....കേരളമെന്നു കേട്ടാല്‍ ഇപ്പോള്‍ ചോര തിളക്കുന്നത്‌ ഹീന പ്രവര്ത്തികളോടുള്ളആത്മ രോഷം ഒന്ന് കൊണ്ട് മാത്രമാണ് .....



2013 ജൂലൈ 6, ശനിയാഴ്‌ച

വീട്ടിലേക്കൊരു വഴിയുണ്ടായിരുന്നു

വീട്ടിലേക്കൊരു വഴിയുണ്ടായിരുന്നു പണ്ട് . ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതാണന്നാലും വിശന്നു വലഞ്ഞസ്കൂള്‍ ദിനങ്ങളിലെ സായാഹ്നങ്ങളില്‍ ആശയോടെ ഓടി ചെന്നാല്‍ തണുത്ത താണന്നാലും,വിശപ്പ്‌ മാറുമായിരുന്നു . അയല്‍ക്കാര ന്‍റെ മനസ്സിലേക്കും ഒരു വഴിയുണ്ടായിരുന്നു -പണ്ട് മാവിലെറിഞ്ഞതിന്നു വഴക്ക്,അല്ലങ്കില്‍ കാതില്‍ ഒരു ഞെരട് എന്നാലും അയാള്‍ക്ക്‌ പേരറിയാം ആരുടെ മോനെന്നു മറിയാം അവസാനം ആ പഴുത്ത മുട്ടിക്കുടിയന്‍ മാങ്ങയിലെ തേന്‍ മധുരം ആ കാലംപോലെ ഹൃദ്യമായിരുന്നു . ഇന്ന് വീട്ടിലേക്കുള്ള വഴിയാണ് എന്‍റെ ദുഃഖം ഞാനാശിച്ചാലും എത്തിപ്പെടാനാവാത്ത വിധം അതെന്നില്‍ നിന്നും അകന്നു പോയിരിക്കുന്നു .

2013 ഏപ്രിൽ 5, വെള്ളിയാഴ്‌ച

സൗഹൃദം

മരുഭൂമിക്കിപ്പോൾ രൗദ്ര ഭാവമാണ്,ഉഷ്ണവും ,പൊടിക്കാറ്റും ജീവജാലങ്ങളിലെ അവസാന ജലാംശവും വലിച്ചെടുക്കാൻ വ്യാളി ഭീകരൻ തൻറെ നാക്ക് മുഴു വലിപ്പത്തിൽ പുറത്തേക്ക് നീട്ടിയിരിക്കുന്നു. ആവാസത്തിന്റെ നിയതിയായ കരുത്തുള്ളവൻ ശേഷിക്കും എന്നേ പറ യാനാകൂ... ഇത്തരം ഒരവസ്ഥ ജന്മ നാട്ടിലായാലും,അന്നം തേടുന്നിട ത്തായാലും മനുഷ്യ മനസ്സുകളിലെ നന്മഎന്ന (ദയ,കരുണ മാനുഷിക മൂല്യങ്ങൾ സദാചാര....... )ശേഷിക്കുന്ന നീരോട്ടത്തിന്നും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാൻ, ഒന്നര വ്യാഴവട്ടത്തിന്റെ സൗഹൃദം മനസ്സിൽ കനത്ത വേദന സമ്മാനിച്ച് തേഞ്ഞിപ്പാലത്തുകാരൻ ബഷീർ ഇന്ന് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുകയാണ്. വായന തന്നെ യാണ് ബന്ധം വളരാൻഊടുംപാവുമായത് വാരാന്ത്യങ്ങൾവോഡ്കയിൽനേർത്തചെറുനാരങ്ങകഷ്ണവുംനീളത്തിലരിഞ്ഞ ഉപ്പു പുരട്ടിയ പച്ചമുളകും 7അപ്പും ചേർത്തുള്ള മിശ്രിതം തലയിൽ നിലാവുദിപ്പി ച്ചിരുന്ന,പാചകം രക്തത്തിലലിഞ്ഞ അവൻറെ രുചിക്കൂട്ടുകൾ ,ഭൂമി മലയാളത്തിലെ സർവ്വ കാര്യങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ നിലപാടുകൾ നടക്കാത്ത കച്ചവടങ്ങൾ ... തെറിപ്പാട്ട് തെറിക്കഥകൾ ഒരിക്കലും സംഭവിക്കാത്ത സിനിമ,തിരക്കഥകൾ ... യുവത്വം ഉന്മാദ ത്തോള മുയർത്തിയ ആ നിറമുള്ള പ്രവാസ രാവുകൾ ... സൌഹൃദങ്ങളെ ,എന്നെ എൻറെ പ്രാരാബ്ദങ്ങളിൽ നീന്തി യൊ ടുങ്ങാൻ വിട്ട് അവൻ ഇന്ന് മടങ്ങുകയാണ് ,അവൻറെ കീശയും പിശുക്കന്റെ എലിവെട്ടിയ പണസഞ്ചി പോലെ ശൂന്യ മാണെ ന്നെനിക്കറിയാം ,ഒരു ഗതിയും പിടിച്ചു നില്ക്കാനില്ലാ ത്തത് കൊണ്ട് തന്നെ യാണ് അവനീ സാഹസത്തി ന്നൊരുങ്ങിയതു പക്ഷെ ഞാനോ?കൂട്ടുകാരാ കാട്ടു തീയാണെന്റെ കടമ്പിന്റെ ചോട്ടിലും .....

2012 നവംബർ 30, വെള്ളിയാഴ്‌ച

പെരുന്നാളോര്‍മ്മ

സൗഹൃദങ്ങളെ,എന്നോട് രണ്ടു വരി എഴുതാനുള്ള നിങ്ങളുടെ നിര്‍ദ്ദേശം എന്നെ ഓര്‍മ്മകളുടെ വസന്ത കാലത്തിലേക്ക് നയിച്ചു.മൂന്ന് നേരം ഭക്ഷണവും മാതാപിതാക്കളുടെ സുരക്ഷിദത്വവും,സ്നേഹ വാത്സല്യങ്ങളും നിങ്ങളെ ഒക്കെ പോലെ എനിക്കും ലഭിച്ചിരുന്നു.നോമ്പിന്നു രണ്ടു നാള്‍ മുമ്പ് ബോംബയിലെ കിട്ടാവുന്ന നല്ല ബിസ്കറ്റും മിട്ടായി കളും നിറയെ സന്തോഷവുമായി ഉപ്പ വരും ,വലിയപെരുന്നാല്‍ കഴിഞ്ഞാല്‍ നാല് നാളിനുള്ളില്‍ ഉപ്പയും അതോടൊപ്പം വലിയൊരു സുഹൃത്ത് സംഘവും വീടൊഴിയും...വിരഹത്തിന്‍റെ ഒരു നേര്‍ത്ത കനല്‍ ..... കുട്ടിക്കാലം സന്തോഷകരമായിരുന്നു.പക്ഷെ മനസ്സിനെ, ജീവിതതിന്‍റെ ,സ്നേഹത്തിന്‍റെ, ആഴം മനസ്സിലാക്കി തന്ന കഥ പറയാം .....എഴുപത്തഞ്ചില്‍ പതി മൂന്നാം വയസ്സിലെ വലിയ പെരുന്നാള്‍ ജ്യേഷ്ടന്‍ മാരോടൊപ്പം ബോംബയിലായിരുന്നു.അയല്പക്കത്തൊക്കെ മുസ്ലിംകള്‍ തന്നെ യായിരുന്നു ,കുളികഴിഞ്ഞു പള്ളിയില്‍ പോയി വന്നു .എപ്പോഴും ദേഷ്യം വരുന്ന മൂത്ത ജേഷ്ടനും സ്നേഹത്തിന്‍റെ പര്യായമായ രണ്ടാമത്തെ ജേഷ്ടനും കച്ചവടത്തിന്‍റെ തിരക്കിലെക്കൂളയിട്ടപ്പോള്‍ റൂമില്‍ ഞാനും എന്‍റെ പ്രായമുള്ള കോയയും(ഇതൊരു വിളി പ്പേരാണ് പാചകക്കാരന്‍റെ ) ബാക്കിയായി.മനസ്സില്‍ ,ഓര്‍മ്മ കള്‍ കടന്നല്ല് കുത്തിയ വേദനയുമായി ഉമ്മയും സഹോദരിമാരും കടന്നു വന്നു.(അതേ ഏതൊരു പ്രവാസിയും അവന്‍റെ പ്രവാസം മതിയാക്കാന്‍ കാരണമായിവരിക സ്ത്രൈണമായ കാരണങ്ങള്‍ തന്നെ ,അതൊരു പക്ഷെ അമ്മയാവാം ,സഹോദരിയാവാം,ഭാര്യയോ യോ പെണ്‍ മക്കളോ ആവാം)(വാക്കുകള്‍ എന്‍റെതല്ല)അപ്പോഴാണ് ചെമ്പന്‍ മുടിയും ചുവന്ന പെണ്‍ ചുണ്ടു മുള്ള ഹാറൂന്‍ ഇസ്മായിലിന്‍റെ വരവ്,അഭിവാദ്യങ്ങള്‍ക്കും ആശംസകള്‍ക്കും ശേഷം സ്നേഹഭാഷയില്‍(,(അക്കാലത്തു ആഭാഷ മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ.) വീട്ടിലേക്കു ക്ഷണിക്കുകയല്ല പിടിച്ചു വലിക്കുകയായിരുന്നു.വലിയ കസേരയുടെ ഗാംഭീര്യത്തെക്കാള്‍ പൌരുഷത്തിന്‍റെ ലക്ഷണ മൊത്ത ഇസ്മയില്‍ സാഹിബി ന്‍റെഅടുത്ത് സ്നേഹം വഴി ന്ജോഴുകുന്ന മുഖവുമായി "ഹവാ" മൌസി യുമുണ്ടായിരുന്നു.(പിന്നീടെ ന്‍റെ ജീവിതത്തില്‍ പോറ്റുമ്മ യുടെ സ്ഥാന മായിരുന്നു ഇവര്‍ക്ക്) ചി ത്ര പണികളുള്ള ചുവന്ന കാശ്മീര്‍ പരവതാനിയില്‍ ,പിച്ചള താലത്തില്‍ മധുരത്തി ന്‍റെ വിവിധ ഭാവങ്ങള്‍ പുഞ്ചിരിയോടെ,അതിന്നു ചുറ്റും,രുക്സാന ,നൂരി,ഫഹ്മി,ഷാഹി,പിന്നെ പേരറിയാത്ത ഒത്തിരി വെളുത്ത്‌ മെലിഞ്ഞ സുന്ദരിമാര്‍ (ഒട്ടുമിക്കവരും പിന്നീടെന്‍റെ ബാല്യ കാല സഖിമാര്‍ )ഒമയ്യ വതാവയ്യാ മേനെ ദില്‍ ത്ജുകോ ദിയാ എന്ന ഖവാലി സ്വഭാവമുള്ള പാട്ടും കൈകൊട്ടും .ഗ്രിഹാദു രത്വത്തിന്‍റെ കനലെരിയുന്ന മനസ്സിലേക്ക് കുളിര്‍മഴ പോലെ നിപതിച്ചു . ആ പെരുന്നാള്‍മധ്യാഹ്ന്നം സ്നേഹം കലര്‍ത്തിയ വിവധ ആഹാര പാനീയങ്ങള്‍ ഹവാ മൌസി എന്നെ ഊട്ടി ...പ്രവാസ ജീവിതത്തില്‍ ഇത്രയും മനസ്സും വയറും നിറഞ്ഞു പിന്നീടൊരു പെരുന്നാള്‍ ഞാനുണ്ടിട്ടില്ല ..കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഞാനെ ന്‍റെ തിരക്കിലേക്കും ജീവിത വ്യാപാരങ്ങളിലും മുഴുകി മരുക്കാറ്റും തിന്നു ,അതിശൈത്യം കുടിച്ചു അതില്‍ കൂടുതല്‍ ലോകത്തില്‍ നന്മ പുലരുമെന്ന ഇല്ലാ സ്വപ്നത്തിന്‍റെ കയറില്‍ തൂങ്ങി രാഷ്ട്രീയങ്ങള്‍ വായിച്ചു നടന്നൊരു നാളില്‍ ,രണ്ടാം വീടായ ബോംബെയിലെത്തുന്നു.ഗല്ലിയിലെ ആള്‍ക്കൂട്ടങ്ങള്‍ ഒരിക്കലും അതിന്‍റെ സ്വ ഭാവം വെളിപ്പെടുത്താറില്ലല്ലോ?റൂമിലെ ത്തിയപ്പോഴാണ് വിധി എന്നെ എത്രമാത്രം വേദനിപ്പിക്കാനാണ് അപ്പോള്‍ അവിടെ എത്തിച്ചതെന്ന്.....,ഇന്ന് എന്‍റെ ഉമ്മയും ഹവാമൌസിയും എന്നോടൊപ്പമില്ല നാളെ ഞാനും ഉണ്ടാവില്ല.അന്നോളം ഞാന്‍ കൈപ്പറ്റിയ എല്ലാ സ്നേഹങ്ങള്‍ക്കും സ്വന്തം ഉമ്മാക്ക് തിരികെ നല്കിയതൊക്കെ അവര്‍ക്കും എനിക്ക് നല്‍കാനായി. രണ്ടുമ്മ മാര്‍ക്ക് വേണ്ടിയും വിശ്വാസത്തോടെ ഉത്തരം കിട്ടാന്‍ സാധ്യതയുള്ള എന്ന് ഞാന്‍ വിശ്വസിക്കുന്ന മക്കയില്‍ പോയി കര്‍മ്മങ്ങള്‍ ചെയ്തു,കൂട്ടരേ,കഥ യൊടുങ്ങുമ്പോള്‍ ആഹ്ലാദ ത്തിനു പകരം നൊമ്പരമാണ് എനിക്ക് കിട്ടിയത്,നിങ്ങള്‍ക്കോ?അതിന്നു ഞാന്‍ ഉത്തരവാദിയുമല്ല .നിങ്ങളുടെ സ്നേഹ നിര്‍ബന്ധം തന്നെയാണ് എന്നെക്കൊണ്ടിതു ചെയ്യിച്ചത്.

2012 ഫെബ്രുവരി 12, ഞായറാഴ്‌ച

നിലപാടുകള്‍,ഇടപെടലുകള്‍ .എഡിറ്റര്‍ :ടി.ഷൈന്‍

ചോ:തൊഴിലാളികളില്‍ നിന്ന് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അകന്നു കൊണ്ടിരിക്കുന്നു വെന്ന"പുഉളി പുലികളും വെള്ളി നക്ഷത്രങ്ങളും എന്ന നോവലിലെ കഥാ പാത്രത്തിന്‍റെ അഭിപ്രായം തന്നെ യാണോ നോവലിസ്ടിനും? ഉ:തീര്‍ച്ച യായും.തൊഴിലാളികള്‍ക്ക് വേണ്ടി ഒരു സൈന്യവും ഇത് വരെ മാര്‍ച് നടത്തിയിട്ടില്ല.വിപ്ലവം തൊഴിലാളികളുടെ ഉന്നമനത്തിന്ന് വേണ്ടി യാണന്ന്- തെറ്റിദ്ധരി പ്പിച്ച് അവരെ കുരുതി കൊടുക്കുക യാണ് ചെയ്യുന്നത്.എല്ലാ പാര്‍ടി കളും അവയുടെ അണികളെ രക്ത സാക്ഷികളാ ക്കു വാനാണ് ആഗ്രഹിക്കുന്നത്.തങ്ങളുടെ പദവികള്‍ നില നിറു ത്തുന്നതിന്നായി നേതാക്കള്‍ അണികളില്‍ ഒരുതരം ഭൂതാവേശം നടത്തി അവരെ നാശത്തിലേക്ക് തള്ളി വിടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ വ്യവ സ്ഥാപിത ചട്ടക്കൂടില്‍ വ്യക്തി സ്വാതന്ത്ര്യ തിന്നു ഒട്ടും തന്നെ പ്രസക്തിയില്ല.ഹ്യുമനിസ്റ്റ്ചിന്താഗതിയും മാര്‍ ക്സിസവും തമ്മിലുള്ള പ്രധാന വ്യത്യാസം അത് തന്നെ യാണ്.ഹ്യുമനിസ്റ്റ് ചിന്താ ഗതിയില്‍ വ്യക്തി യാണ് എല്ലാറ്റിലും വലുത്.മാര്‍ ക്സിസ്റ്റ് ചിന്താ ഗതിയില്‍ പാര്‍ട്ടിയാണ് മറ്റെന്തിനെക്കാളും പ്രധാനം.അഭിപ്രായ രൂപീ കരണ ത്തിനു ഇടങ്ങള്‍ നഷ്ട മാവുമ്പോള്‍ -വ്യക്തി സ്വാതന്ത്ര്യം നിരാ കരിക്ക പ്പെടുമ്പോള്‍ കാല ക്രമ ത്തില്‍ ചിന്താ പര മായ മുരടിപ്പ് സംഭവിക്കാം.എല്ലാം തീറെഴുതി നല്‍കുമ്പോള്‍ ചര്‍ച്ചയ്ക്കുള്ള ഭൂമിക യ്ക്ക് വേണ്ടി മുറവിളി കൂട്ടിയിട്ടു കാര്യ മില്ല.പ്രസ്ഥാന ങ്ങളുടെ ഇടുങ്ങിയ ചട്ട കൂട് കള്‍ ക്കുള്ളില്‍ നിന്ന് വ്യക്തി സ്വതന്ത്രനാ വേണ്ടതുണ്ട്.വ്യക്തിയെ മാറ്റി നിറുത്തി ക്കൊണ്ട് ഒരു പ്രസ്ഥാന തിന്നും മുന്നോട്ടു പോകാനാവില്ല. (ശ്രീ.ടി.ഷൈന്‍ എഡിറ്റ്‌ ചെയ്ത നിലപാടുകള്‍ ഇടപെടലുകള്‍ എന്ന പുസ്തകത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ.സി.രാധാകൃഷ്ണന്‍ ഷൈനുമായുള്ള അഭി മുഖത്തില്‍ പറഞ്ഞത്.)

"അക്ഷര സമര്‍പ്പണം "

ഇത് തീര്‍ച്ചയായും പൂര്‍വ സൂരികള്‍ക്കുള്ള ഒരു അര്‍ച്ചന യാണ് .
അക്ഷരങ്ങള്‍ കൊണ്ട് അഗ്നി പടര്‍ത്തുകയും വാക്കുകള്‍ കൊണ്ട്
പേമാരി വര്‍ഷിപ്പിക്കുകയും ചെയ്ത മലയാണ്‍മയിലെ എല്ലാ മഹാരഥന്‍
മാര്‍ക്കും ഈ "അക്ഷര സമര്‍പ്പണം .

സുഹൃത്തുക്കളെ . .. .........ഒന്നിത് വഴി വരൂ........ഒരു നിമിഷം............

പ്രിയരേ............ഇങ്ങിനെ ഒന്ന് ചില ചിരകാലാഭിലഷങ്ങളിലൊന്നായിരുന്നു.

എന്‍റെ സുഹൃത്ത് വലയത്തില്‍ കഴിവും "സിദ്ധി" യുമുള്ളവര്‍ ധാരാളമുണ്ട് .നമ്മുടെ

ഭാഷയ്ക്ക്‌ മുതല്‍ കൂട്ടാവും വിധം....അവരേയും,നിങ്ങളേവരെയും സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തില്‍

ഈ വേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...........

അക്ഷരാര്‍പ്പണ ഹേതു..............

പുകള്‍ പെറ്റ പൊന്നാനിയുടെ പ്രാന്ത പ്രദേശത്താണ് ജനനം.രക്തത്തില്‍ വായനയോടുള്ള തൃഷ്ണ അങ്ങനെ വന്നതാവാം.പിതാവ് ദീര്‍ഘ കാല പ്രവാസിയും അക്ഷര ജ്ഞാനിയുമായിരുന്നു.മാതാവകട്ടെ,സ്കൂള്‍ മദ്രസ്സ

അധ്യാപക പുത്രി ആയിരുന്നതിനാല്‍ 5 തരംവരെ പഠിച്ചിരുന്നു.അതുകൊണ്ട് തന്നെ നിസ്കാരപ്പായിലിരുന്നു ധാരാളം സോദ്ദേശ കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലത്ത്

തന്നെ കഥകളും വായിച്ചു തുടങ്ങിയിരിക്കണം.ഖസസുല്‍ അംബിയ , ഉമറയ്യാര്‍ കഥകള്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ,ബദര്‍ മാല ,തുടങ്ങിയ മലയാളത്തിലും അറബി മലയാളത്തിലുമുള്ള മിക്ക പുസ്തകങ്ങളും

വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ,മൂത്ത സഹോദരന്‍ ഇന്നും തുടരുന്ന അദ്ദേഹത്തിന്‍റെ പ്രവാസം പോലെ തന്നെ അതിരില്ലാത്ത വായനയും..!പ്രവാസിയുടെ മക്കളും പ്രവാസികള്‍ എന്ന ചക്രത്തിന്‍റെ ഭാഗമായെങ്കിലും ,വായന നാനാ ദിശയിലേക്കും പരന്നൊഴുകി.മുട്ടത്തു വര്‍ക്കിയും,കാനവും,കോട്ടയം പുഷ്പനാഥും,രുചിയില്‍ എരിവും പുളിയും പകര്‍ന്നെങ്കില്‍,ദേവും,ബഷീറും,എംടി ,തകഴി,മുതല്‍ പേര്‍ കാണിച്ചു തന്നത് ജീവിതത്തിന്‍റെ സമാന്തര സമസ്യകളാണ്.വിജയന്‍ വേറിട്ടഒരു തലത്തിലേക്കാണ്നയിച്ചത്. പിറകേവന്നവര്‍ അരക്ഷിതരുടെയും,അസംത്രിപ്തരുടെഗാഥ യാണെഴുതിയത് .അതിന്നും പിറകിലായി ഇന്നിന്റെ സാന്നിദ്ധ്യങ്ങള്‍ ,സത്യവും മിത്തും പാരമ്പര്യവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ക്കുന്നു.അവിടെ യാണ് സുഹൃത്തുക്കളെ നിങ്ങളുടെ പ്രസക്തി.വരൂ, നിങ്ങളുടെ ഉള്ളിലെ ജ്വാല അക്ഷരങ്ങളും ,വാക്കുകളുമായി ഈ വേദിയില്‍ പെയ്തിറങ്ങട്ടെ !!!നാളെ പിറകിലാക്കാന്‍ ഇന്നലെ കളില്‍ നിങ്ങളുടെയും സാന്ന്നിദ്ധ്യം ഉറപ്പു വരുത്തൂ.നന്മ വരട്ടെ.....ആശംസകളോടെ..........