2013 ജൂലൈ 26, വെള്ളിയാഴ്‌ച

അസഹനീയ കേരളം


  •         ഇന്ത്യയിലെ മഹാനഗരങ്ങളിലൊന്നില്‍ അത്ര ചെറുതല്ലാത്തകാലം ജീവിച്ചുതീര്‍ത്ത ഒരാളാണിത്കുറിക്കുന്നത്.ആഡംബരസമൃദ്ധികൊണ്ട്സുഖഭോഗജീവിതംനയിക്കുന്ന വമ്പന്‍ ധനാട്യര്‍ വ്യാപരിക്കുന്ന ലോകവും,അഴുക്കുചാലിന്നരികെ ചാളകളുടെചേരിയും,അഴുക്കുചാലിലെ വെള്ളം കൊണ്ട് വായും ആസനവും വൃത്തി യാക്കുന്ന മനുഷ്യ പുഴു ജന്മങ്ങള്‍,,,അലക്കിത്തേച്ച വേഷവും പേരിന്നൊരുജോലിയുംചുരുങ്ങിയ നിലയില്‍ വഴിവാണിഭക്കാരന്‍റെ അന്നവുമായിജീവിതം കഴിക്കുന്ന മദ്ധ്യവര്‍ത്തികള്‍,ഒരു സഹയാത്രികന്‍റെ കീശ നാണമില്ലാത്തവന്‍ ബ്ലേഡ് കൊണ്ട് മുറിച്ചെടുത്ത്‌ സ്ഥലം വിടുന്നത് നോക്കി ഒന്നും ചെയ്യാതെ നില്‍ക്കുന്നവന്‍ തന്നെ ബസ്‌ കാത്തുനില്‍ക്കുന്നിടത്തെ വരിയില്‍ നുഴഞ്ഞു കേറാന്‍വരുന്നവനേ എണ്ണം പറഞ്ഞ തെറികൊണ്ട് മര്യാദ പഠിപ്പിക്കും ,മീരാനായരുടെ "സലാംബോംബെ" ,മധുര്‍ ഭാണ്ടാര്‍കര്‍ഉടെ "ട്രാഫിക് സിഗ്നല്‍",രാം ഗോപാല്‍ വര്‍മ്മയുടെ കമ്പനി ,രാം ഗോപാല്‍ വര്‍മ്മയുടെ തന്നേ "അഭ്ത്തക്ക്ച്ചപ്പന്‍"ഇത്തരം സിനിമകള്‍ നഗരജീവിത്തിന്‍റെ ഒട്ടും കൂടുതലല്ലാത്ത നേര്‍ക്കാഴ്ചകള്‍ തന്നേയാണ്,ഊട്ടുറച്ച കുറ്റവാളികള്‍ ഉണ്ടാവാനുള്ള സര്‍വ്വവളക്കൂറുമുള്ളമണ്ണാണ്,അവിടെ പൊട്ടുന്ന പടുമുളകള്‍ മാത്രമല്ല, ഭാരതത്തിന്‍റെ വിവിധ ഭൂവിഭാഗങ്ങളില്‍ നിന്നും രക്ഷപ്പെട്ടെത്തിയവരും കൂട്ടത്തില്‍ചേര്‍ന്നു കരിങ്കടലാവുന്നു.അവിടെ നേരില്‍ കണ്ടതും കേട്ടറിഞ്ഞതുമായ സംഭവങ്ങളില്‍ മനസ്സുതപിച്ചിട്ടുണ്ട് അപ്പോഴും ഞാന്‍ ശുദ്ധമായ വായുവും വെള്ളവും,പച്ചപ്പും നന്മവറ്റിയിട്ടില്ലാത്ത ഗ്രാമീണരുമുള്ള കേരളത്തില്‍ ജനിക്കാന്‍ കഴിഞ്ഞല്ലോ എന്ന ഭാഗ്യത്തില്‍ അങ്ങേയറ്റം മനം കുളിര്‍ത്തിട്ടുണ്ട്,അഭിമാനിച്ചിട്ടുണ്ട്,ഇതൊക്കെ ഇന്ന് വീണ്ടുമോര്‍ക്കാന്‍ ഹേതു സമകാലിക കേരളത്തിന്‍റെ, മലയാളിയുടെ കൊടും ക്രൂരതകളില്‍ മനം നൊന്തുകൊണ്ടാണ്..അന്നത്തിന്നു വേണ്ടിയോ? പ്രതികാര ചിന്തക്ക്പോലും ഇടമില്ലാത്ത കാരണങ്ങളില്‍ കൊച്ചുകുട്ടികള്‍ പീഡനമുറകള്‍ഏറ്റുവാങ്ങി ജീവനോടുങ്ങുന്നത് രണ്ടാനമ്മമാരുടെ അതേ അളവില്‍ സ്വന്തം അച്ചന്മാരും ഒത്താശ ചെയ്യുന്നു ,മറ്റൊരിണക്കുവേണ്ടി നിഷ്കളങ്കരായ പിഞ്ചു കുഞ്ഞു ങ്ങളെയും കൊന്നൊടുക്കുന്നു ,അച്ഛനും സഹോദരനും കൂടി പെങ്ങളുടെ ഇളം മാംസം പങ്കു വെച്ചുണ്ണുന്നു,അമ്മയും അച്ഛനും ,അല്ലങ്കില്‍ അമ്മയുടെ കാമുകനും കൂടി കൊച്ചു പെണ് കുട്ടിയുടെ ശരീരം മനുഷ്യ ജന്മ മെടുത്ത കഴുകന്മാര്‍ക്കായി വീതിക്കുന്നു .....വയ്യ ....കേരളമെന്നു കേട്ടാല്‍ ഇപ്പോള്‍ ചോര തിളക്കുന്നത്‌ ഹീന പ്രവര്ത്തികളോടുള്ളആത്മ രോഷം ഒന്ന് കൊണ്ട് മാത്രമാണ് .....



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

"അക്ഷര സമര്‍പ്പണം "

ഇത് തീര്‍ച്ചയായും പൂര്‍വ സൂരികള്‍ക്കുള്ള ഒരു അര്‍ച്ചന യാണ് .
അക്ഷരങ്ങള്‍ കൊണ്ട് അഗ്നി പടര്‍ത്തുകയും വാക്കുകള്‍ കൊണ്ട്
പേമാരി വര്‍ഷിപ്പിക്കുകയും ചെയ്ത മലയാണ്‍മയിലെ എല്ലാ മഹാരഥന്‍
മാര്‍ക്കും ഈ "അക്ഷര സമര്‍പ്പണം .

സുഹൃത്തുക്കളെ . .. .........ഒന്നിത് വഴി വരൂ........ഒരു നിമിഷം............

പ്രിയരേ............ഇങ്ങിനെ ഒന്ന് ചില ചിരകാലാഭിലഷങ്ങളിലൊന്നായിരുന്നു.

എന്‍റെ സുഹൃത്ത് വലയത്തില്‍ കഴിവും "സിദ്ധി" യുമുള്ളവര്‍ ധാരാളമുണ്ട് .നമ്മുടെ

ഭാഷയ്ക്ക്‌ മുതല്‍ കൂട്ടാവും വിധം....അവരേയും,നിങ്ങളേവരെയും സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തില്‍

ഈ വേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...........

അക്ഷരാര്‍പ്പണ ഹേതു..............

പുകള്‍ പെറ്റ പൊന്നാനിയുടെ പ്രാന്ത പ്രദേശത്താണ് ജനനം.രക്തത്തില്‍ വായനയോടുള്ള തൃഷ്ണ അങ്ങനെ വന്നതാവാം.പിതാവ് ദീര്‍ഘ കാല പ്രവാസിയും അക്ഷര ജ്ഞാനിയുമായിരുന്നു.മാതാവകട്ടെ,സ്കൂള്‍ മദ്രസ്സ

അധ്യാപക പുത്രി ആയിരുന്നതിനാല്‍ 5 തരംവരെ പഠിച്ചിരുന്നു.അതുകൊണ്ട് തന്നെ നിസ്കാരപ്പായിലിരുന്നു ധാരാളം സോദ്ദേശ കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലത്ത്

തന്നെ കഥകളും വായിച്ചു തുടങ്ങിയിരിക്കണം.ഖസസുല്‍ അംബിയ , ഉമറയ്യാര്‍ കഥകള്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ,ബദര്‍ മാല ,തുടങ്ങിയ മലയാളത്തിലും അറബി മലയാളത്തിലുമുള്ള മിക്ക പുസ്തകങ്ങളും

വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ,മൂത്ത സഹോദരന്‍ ഇന്നും തുടരുന്ന അദ്ദേഹത്തിന്‍റെ പ്രവാസം പോലെ തന്നെ അതിരില്ലാത്ത വായനയും..!പ്രവാസിയുടെ മക്കളും പ്രവാസികള്‍ എന്ന ചക്രത്തിന്‍റെ ഭാഗമായെങ്കിലും ,വായന നാനാ ദിശയിലേക്കും പരന്നൊഴുകി.മുട്ടത്തു വര്‍ക്കിയും,കാനവും,കോട്ടയം പുഷ്പനാഥും,രുചിയില്‍ എരിവും പുളിയും പകര്‍ന്നെങ്കില്‍,ദേവും,ബഷീറും,എംടി ,തകഴി,മുതല്‍ പേര്‍ കാണിച്ചു തന്നത് ജീവിതത്തിന്‍റെ സമാന്തര സമസ്യകളാണ്.വിജയന്‍ വേറിട്ടഒരു തലത്തിലേക്കാണ്നയിച്ചത്. പിറകേവന്നവര്‍ അരക്ഷിതരുടെയും,അസംത്രിപ്തരുടെഗാഥ യാണെഴുതിയത് .അതിന്നും പിറകിലായി ഇന്നിന്റെ സാന്നിദ്ധ്യങ്ങള്‍ ,സത്യവും മിത്തും പാരമ്പര്യവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ക്കുന്നു.അവിടെ യാണ് സുഹൃത്തുക്കളെ നിങ്ങളുടെ പ്രസക്തി.വരൂ, നിങ്ങളുടെ ഉള്ളിലെ ജ്വാല അക്ഷരങ്ങളും ,വാക്കുകളുമായി ഈ വേദിയില്‍ പെയ്തിറങ്ങട്ടെ !!!നാളെ പിറകിലാക്കാന്‍ ഇന്നലെ കളില്‍ നിങ്ങളുടെയും സാന്ന്നിദ്ധ്യം ഉറപ്പു വരുത്തൂ.നന്മ വരട്ടെ.....ആശംസകളോടെ..........