മരുഭൂമിക്കിപ്പോൾ രൗദ്ര ഭാവമാണ്,ഉഷ്ണവും ,പൊടിക്കാറ്റും ജീവജാലങ്ങളിലെ അവസാന ജലാംശവും വലിച്ചെടുക്കാൻ വ്യാളി ഭീകരൻ തൻറെ നാക്ക് മുഴു വലിപ്പത്തിൽ പുറത്തേക്ക് നീട്ടിയിരിക്കുന്നു. ആവാസത്തിന്റെ നിയതിയായ കരുത്തുള്ളവൻ ശേഷിക്കും എന്നേ പറ യാനാകൂ... ഇത്തരം ഒരവസ്ഥ ജന്മ നാട്ടിലായാലും,അന്നം തേടുന്നിട ത്തായാലും മനുഷ്യ മനസ്സുകളിലെ നന്മഎന്ന (ദയ,കരുണ മാനുഷിക മൂല്യങ്ങൾ സദാചാര....... )ശേഷിക്കുന്ന നീരോട്ടത്തിന്നും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാൻ,
ഒന്നര വ്യാഴവട്ടത്തിന്റെ സൗഹൃദം മനസ്സിൽ കനത്ത വേദന സമ്മാനിച്ച് തേഞ്ഞിപ്പാലത്തുകാരൻ ബഷീർ ഇന്ന് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുകയാണ്. വായന തന്നെ യാണ് ബന്ധം വളരാൻഊടുംപാവുമായത്
വാരാന്ത്യങ്ങൾവോഡ്കയിൽനേർത്തചെറുനാരങ്ങകഷ്ണവുംനീളത്തിലരിഞ്ഞ ഉപ്പു പുരട്ടിയ പച്ചമുളകും 7അപ്പും ചേർത്തുള്ള മിശ്രിതം തലയിൽ നിലാവുദിപ്പി ച്ചിരുന്ന,പാചകം രക്തത്തിലലിഞ്ഞ അവൻറെ രുചിക്കൂട്ടുകൾ ,ഭൂമി മലയാളത്തിലെ സർവ്വ കാര്യങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ നിലപാടുകൾ നടക്കാത്ത കച്ചവടങ്ങൾ ... തെറിപ്പാട്ട് തെറിക്കഥകൾ ഒരിക്കലും സംഭവിക്കാത്ത സിനിമ,തിരക്കഥകൾ ... യുവത്വം ഉന്മാദ ത്തോള മുയർത്തിയ ആ നിറമുള്ള പ്രവാസ രാവുകൾ ...
സൌഹൃദങ്ങളെ ,എന്നെ എൻറെ പ്രാരാബ്ദങ്ങളിൽ നീന്തി യൊ ടുങ്ങാൻ വിട്ട് അവൻ ഇന്ന് മടങ്ങുകയാണ് ,അവൻറെ കീശയും പിശുക്കന്റെ എലിവെട്ടിയ പണസഞ്ചി പോലെ ശൂന്യ മാണെ ന്നെനിക്കറിയാം ,ഒരു ഗതിയും പിടിച്ചു നില്ക്കാനില്ലാ ത്തത് കൊണ്ട് തന്നെ യാണ് അവനീ സാഹസത്തി ന്നൊരുങ്ങിയതു പക്ഷെ ഞാനോ?കൂട്ടുകാരാ കാട്ടു തീയാണെന്റെ കടമ്പിന്റെ ചോട്ടിലും .....