2011 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച
നീറുന്ന ഓര്‍മ്മകള്‍ 1
വന്നിറങ്ങിയത് മനുഷ്യന്‍ പുഴുവായി നുരയുന്ന നഗരത്തിലേക്ക്.പണത്തിനു സുഖം വില്‍ക്കുന്നവളുടെ മൂക്കുത്തിയിലെ ചുവന്നകല്ലും
വിയര്‍പ്പും ,വിലകുറഞ്ഞ, രൂക്ഷഗന്ധമുള്ള വാസന തൈലത്തെ കുറിച്ചുംഅവന്‍ പറഞ്ഞു.സുഖം എന്ന അവസ്ഥയെ ഒരുതേരട്ടയുടെ ഇഴച്ചിലാനെന്നു
നിര്‍വ്വചി ക്കുകയും ചെയ്തു........നാല് സഹോദരി മാരെ ഇറക്കാനുള്ള തത്രപ്പാടില്‍ അവനെവിടെയോ ഊളിയിട്ടു.ജീവിതത്തിന്‍റെ ചെറിയ, ചെറിയ
കുരുക്കുകള്‍ കെട്ടിയുമഴിച്ചും ഞാനും........വര്‍ഷങ്ങള്‍ക്കു ശേഷം ഒരു രോഗിയെസന്ദര്‍ശിക്കാനായാണ് പ്രസിദ്ധ മെങ്കിലും,(ഒരിക്കലും സന്തോഷത്തോടെ
ഓര്‍ക്കാനാവാത്ത) ആ ആതുരാലയത്തില്‍ പോയത്.വര്‍ഷങ്ങള്‍ക്കു ശേഷം സുഖം പഴുതാരയെ പ്പോലെ ഇഴഞ്ഞു ശരീരത്തിന്‍റെ മാത്രമല്ല മനസ്സിന്‍റെയും
നിറവും ഭംഗിയും ചൈതന്യവും നഷ്ടപ്പെട്ട,നിരാലംബനായ അവനെ കാണേണ്ടി വന്നത് വിധിയുടെ ഏതു പര്യായത്തിലാണോ ആവോ?ആ കാഴ്ച അധികം നോക്കിനില്‍ക്കാന്‍ എനിക്കായില്ല.അടുത്ത് നിന്നിരുന്ന കുട്ടി അവന്‍റെ ഭാര്യ യാണെന്ന്( പിന്നീട് അറിഞ്ഞു )കുട്ടിക്കും എന്‍റെ നല്ലപാതിക്കും ഊഹിക്കാന്‍ പോലും ഇടം നല്‍കാത്ത വിധം അവിടെ നിന്നും ന്ഷ്ക്രമിക്കാന്‍ കഴിഞ്ഞു എന്നത് നേര്,പക്ഷെ ആ ഓര്‍മ്മ യുടെ വേട്ടയാടല്‍ ഇന്നും തുടരുന്നു.............
2011 ഒക്‌ടോബർ 8, ശനിയാഴ്‌ച
വയലാര്‍ അവാര്‍ഡ് കെ.പി.രാമനുണ്ണിയ്ക്ക്......
എഴുതി കൈരളിക്കു സമ്മാനിച്ച ആ തൂലിക അവസാനം,അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഏതൊരു കേരളീയനെയും പോലെ,പൊന്നാനിക്കാരനെ യും പ്പോലെ,ഞാനും ആഹ്ലാദവും
സന്തോഷവും ,ഇവിടെ പങ്കു വെക്കുന്നു.ഒരു സുഹൃത്ത് എന്നനിലയില്‍ തികഞ്ഞ കൃതാര്‍ഥയും,
പ്രാര്‍ത്ഥനയും .........
2011 സെപ്റ്റംബർ 22, വ്യാഴാഴ്‌ച
അഴിമതി വിരുദ്ധ പോരാട്ടത്തിന്‍റെ ഇന്ത്യന്‍ മുഖം.....ഇമ്മാനുവല്‍.പി. അബ്രഹാം.
തന്‍റെ ദൈനന്തിന ജീവിതത്തിലെ ഓരോ കാര്യങ്ങളും അഴിമതി പൂരിതമായി മാത്രം പ്രവര്‍ത്തിക്കുന്ന പൌരന്മാര്‍ ഉള്ള ഈ സമൂഹത്തെ അഴിമതി വിമുക്തമാക്കാന്‍ സാധിക്കുമോ? അഴിമതിയുടെ കാരണങ്ങളെ കുറിച്ചുള്ള ശരിയായ അവബോധവും, അവ പൂര്‍ണ്ണമായും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കാനുള്ള സന്മനസ്സുമില്ലാതെ 'അഴിമതി വിരുദ്ധ സമൂഹം ' എന്ന നേട്ടത്തില്‍ നമുക്ക് എത്തി ചേരാന്‍ സാധിക്കുകയില്ല.. അഴിമതി എന്നത് ഒരു രോഗമല്ല ..അതൊരു രോഗ ലക്ഷണമാണ്..എന്നാല്‍ നാം ചികില്സിക്കെണ്ടതോ..രോഗത്തെയും ..സമൂഹത്തിലുള്ള സാമ്പത്തികവും സാമൂഹികവുമായ അപര്യാപ്ത്തതകളുടെ ആകെത്തുകയാണ് അഴിമതി എന്നത്.. ഏതൊരു സമൂഹത്തില്‍ ഇത്തരത്തിലുള്ള മൌലിക വ്യത്യാസങ്ങള്‍ കൂടുതലുണ്ടോ, അവിടെ അഴിമതിയും കൂടുതലായിരിക്കും..
മുകളില്‍ പറഞ്ഞ അപര്യാപ്ത്തതകള്‍ ഇപ്പോഴും സമൂഹത്തില്‍ പ്രചാരത്തിലുണ്ടെങ്കില്‍, അതിനെതിരായി ഒരു നിയമം കൊണ്ടുവരുന്നത് 'അഴിമതി' എന്ന പദത്തിനെ ഉന്മൂലനം ചെയ്യുന്നതില്‍ എത്ര മാത്രം വിജയം കൈവരിക്കുമെന്ന് എനിക്ക് പറയാന്‍ സാധിക്കുന്നില്ല.. തൊഴിലില്ലായ്മ ദിനംപ്രതി വര്‍ധിക്കുന്ന, ജനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അസമാനതകള്‍ ഉച്ചസ്ഥായിയിലായ, ഭരണത്തിലുള്ള നൈര്‍മല്യത താരതമ്യേന കുറഞ്ഞ, ഉദ്യോഗസ്ഥ ഭരണത്തില്‍ നിന്നുള്ള മോചനത്തിന്റെ ഉത്തരവാദിത്വം തീരെയില്ലാത്ത, ജീവിത നിലവാരം വളരെ കുറഞ്ഞ, നമ്മുടെ ഇന്നത്തെ സമൂഹത്തില്‍ 'അഴിമതി' സ്വാഭാവികമായും ഒരു ഉപോല്‍പ്പന്നമാണ്.. പുതിയ നിയമങ്ങളിലൂടെയും, പഴയ നിയമങ്ങള്‍ക്ക് ആവശ്യമായ ഭേദഗതികള്‍ വരുത്തിയും അഴിമതിക്കെതിരെ പോരാടാന്‍ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളെ അഴിമതിക്കെതിരെ പ്രബുധരാക്കാനും ക്രമേണ നിത്യ ജീവിതത്തില്‍ അഴിമതിയുടെ അളവ് കുറയ്ക്കാനും സാധിക്കും .. എന്നാല്‍ ഇതിനു പകരമായുള്ള ഇന്നത്തെ നീക്കങ്ങള്‍ വിവേകത്തിനല്ല വികാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളവയാണ്.. ഇത്തരത്തില്‍ വളരെ അടിയുറച്ച പകയും, വിദ്വേഷവും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ നേരിയ ഹ്രസ്വദൃഷ്ടി മാത്രം കാണിച്ച് സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കെതിരെയും ഈ ബില്ലുകളെ ഒറ്റമൂലിയായി പ്രസ്താവിക്കുന്നു..സമൂഹത്തിലെ ഇത്തരത്തിലുള്ള സ്ഥിതി വിശേഷം ജനങ്ങളെ ഗവണ്‍മെന്റിന്‍റെയോ, അന്ന ഹസാരെ കൂട്ടത്തിന്‍റെയോ ഒപ്പം ചേര്‍ന്ന് പ്രക്ഷോഭങ്ങള്‍ക്ക് തിരി തെളിയിക്കാന്‍ ജനങ്ങളെ ഉത്തേജിപ്പിക്കുന്നു.. ഇന്നത്തെ ജനാധിപത്യ പാര്‍ലമെന്‍റെറി ഘടനയനുസരിച്ച് നിയമനിര്‍മാണം തികച്ചും ആന്തരീകമായ ഒന്നാണ്..നിയമത്തിന്റെ ചട്ടക്കൂടുകള്‍ നിര്‍മ്മിക്കേണ്ടത് ജനപ്രധിനിധികളാണ്.. ഒരു വ്യക്തിക്കോ വ്യക്തിഗത വിഭാഗങ്ങള്‍ക്കോ പാര്‍ലമെന്റിനു മീതെ നിയമനിര്‍മ്മാണത്തിന് അവകാശമില്ല.. ഒരു പക്ഷെ നാം ഇത് സംഭവിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ 'ജനലോക്പാല്‍' പ്രശ്നത്തില്‍ സംഭവിച്ചത് പോലെ ഇത് നമ്മെ അപായപ്പെടുത്തും.. ഇത് മൂലം ക്രമേണ നമ്മുടെ കൊച്ചു ഭാരതം അരാചകത്വത്തിലെക്കും എകാധിപത്യത്തിലേക്കും ചാലിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു....
നമ്മുടെ ഇപ്പോഴത്തെ ഗവണ്‍മെന്റ് ജനലോക്പാല്‍ ബില്ലിന്‍റെ നിയമ നിര്‍മ്മാണ ചര്‍ച്ചയിലേക്ക് പ്രതിപക്ഷ പാര്‍ട്ടിയെ ക്ഷണിക്കാഞ്ഞത് തന്നെ ഗവണ്മെന്റിന്റെ പ്രഥമ തോല്‍വിയുടെ ഉദാഹരണമാണ്.. ഹസാരെയെ പിടികൂടി ജയിലിലടച്ചതോടെ തോല്‍വിയുടെ ആക്കം വീണ്ടും കൂടി.. നയതന്ത്രജ്ഞര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമെന്താണെന്നു വെച്ചാല്‍, യഥാര്‍ത്ഥ രാഷ്ട്രമീമാംസയാണ് തങ്ങളുടെ ലക്‌ഷ്യം എങ്കില്‍ ഭീരുത്വവും , യോഘ്യതയും നമ്മെ തോല്‍വിയിലേക്ക് നയിക്കുകയേ ഉള്ളു...ഒരു വ്യക്തിക്കോ വ്യക്തിഗത വിഭാഗങ്ങള്‍ക്കോ പാര്‍ലമെന്റിനു മീതെ നിയമനിര്‍മ്മാണത്തിന് അവകാശമില്ല.. ഒരു പക്ഷെ നാം ഇത് സംഭവിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ 'ജനലോക്പാല്‍' പ്രശ്നത്തില്‍ സംഭവിച്ചത് പോലെ ഇത് നമ്മെ അപായപ്പെടുത്തും.. ഇത് മൂലം ക്രമേണ നമ്മുടെ കൊച്ചു ഭാരതം അരാചകത്വത്തിലെക്കും എകാധിപത്യത്തിലേക്കും ചാലിക്കുമെന്നു ഞാന്‍ ഭയപ്പെടുന്നു....
നമ്മുടെ ഇപ്പോഴത്തെ ഗവണ്‍മെന്റ് ജനലോക്പാല്‍ ബില്ലിന്‍റെ നിയമ നിര്‍മ്മാണ ചര്‍ച്ചയിലേക്ക് പ്രതിപക്ഷ പാര്‍ട്ടിയെ ക്ഷണിക്കാഞ്ഞത് തന്നെ ഗവണ്മെന്റിന്റെ പ്രഥമ തോല്‍വിയുടെ ഉദാഹരണമാണ്.. ഹസാരെയെ പിടികൂടി ജയിലിലടച്ചതോടെ തോല്‍വിയുടെ ആക്കം വീണ്ടും കൂടി.. നയതന്ത്രജ്ഞര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യമെന്താണെന്നു വെച്ചാല്‍, യഥാര്‍ത്ഥ രാഷ്ട്രമീമാംസയാണ് തങ്ങളുടെ ലക്‌ഷ്യം എങ്കില്‍ ഭീരുത്വവും , യോഘ്യതയും നമ്മെ തോല്‍വിയിലേക്ക് നയിക്കുകയേ ഉള്ളു.. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹസാരെയുടെ വാസസ്ഥലം വളയുന്നതിനു പകരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായ സമന്വയത്തിനനുസരിച്ചു ഒരു തീരുമാനത്തിലെത്തിച്ചെരുകയും , ഒരു പൌരനും നിയമനിര്‍മ്മാണത്തില്‍ അതിര് കവിഞ്ഞ പങ്കാളിത്തത്തിന് അവകാശമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്.. അളവില്‍ക്കൂടുതല്‍ പൌരസ്വാതന്ത്ര്യം ഇക്കാര്യത്തില്‍ ജനങ്ങള്‍ക് കൊടുത്താല്‍ അത് ഇന്നത്തെ പാര്‍ലമെന്‍റ്രി ജനാധിപത്യത്തെ അസ്ഥിരമാക്കും..
അവസാനമായി , പ്രക്ഷോഭകരായ എന്‍റെ സുഹൃത്തുക്കളോട് പറയുവാനുള്ളതെന്തെന്നാല്‍, ഇത്തരത്തിലുള്ള വികാഭാരിതമായ സമരരീതികളിലൂടെ കേവലം നൈമിഷികമായ മാധ്യമശ്രധ പിടിച്ചു പറ്റാം എന്നല്ലാതെ ഒരു സുപ്രധാനമായ ഫലവും കൈവരിക്കുവാന്‍ സാധിക്കുകയില്ല..തുടക്കത്തിലുള്ള ആകര്‍ഷണങ്ങള്‍ അവസാനിച്ചാല്‍ മാധ്യമങ്ങളും നിങ്ങളെ വിട്ട് പുതിയ കഥകളുടെ ശിഖരങ്ങള്‍ തേടി പോകും..ആയതിനാല്‍, നമുക്ക് വേണ്ടത് സ്ഥായിയും, ഫലപ്രദവും, വിവേചനവൈഭവവുമുള്ള സമരഘട്ടങ്ങളാണ്.. അവയിലൂടെ ജനലക്ഷങ്ങളെ വിജ്ഞാനസമ്പന്നരാക്കാനും, അഴിമതി എന്ന തിന്‍മയെ വേരോടെ പിഴുതെടുക്കാനും, നവീകരണ തന്ത്രങ്ങളെക്കുറിച് ഗവണ്മെന്റിനെ ബോധിപ്പിക്കുവാനും സാധിക്കും.. തികഞ്ഞ ക്ഷമയോടും, സഹിഷ്ണുതയോടും കൂടി നാം ഇത് കൈകാര്യം ചെയ്യുകയാനെകില്‍ വിജയം സുനിശ്ചിതമാണ്..അല്ലാത്ത പക്ഷം ഉണ്ടാകാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് എനിക്ക് ഒന്നും പറയുവാന്‍ സാധിക്കുന്നില്ല ...
2011 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച
എഴുത്തിന്‍റെ വഴി, വായനയുടെയും...........
വേട്ടയും, വേഴ്ചയുമായി കാട്ടില്‍ കഴിഞ്ഞ മനുഷ്യര്‍, കാടിറങ്ങി നദീതീരത്ത് കൂട്ടമായി പാര്‍ക്കാന്‍ തുടങ്ങിയതോടെ, അവന്‍റെ പ്രവര്‍ത്തികള്‍ക്കും, അവന്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ക്കും ഒരു ഏകീകൃത രൂപം വന്നു ചേര്‍ന്നു. ഇങ്ങനെ രൂപപ്പെട്ട ശബ്ദങ്ങള്‍, അവന്‍ ചെയ്യുന്ന വിവിധങ്ങളായ പ്രവര്‍ത്തികളെ തരാം തിരിച്ചറിയിക്കാന്‍ തുടങ്ങിയതോടെ അവക്ക് ഒരു നിയതമായ രൂപം കൈവരികയുണ്ടായി. വ്യത്യസ്തങ്ങളായ പ്രവര്‍ത്തികള്‍ക്ക്, വ്യത്യസ്തങ്ങളായ ശബ്ദം നല്‍കി അവന്‍ വാക്കുകള്‍ നിര്‍മ്മിച്ചു. വാക്കുകള്‍ കൂട്ടിചേര്‍ത്ത് വാക്യങ്ങള്‍ രൂപപ്പെടുത്തുവാന്‍ പിന്നെയും കാലം ഒരുപാട് എടുത്തെങ്കിലും, അവന്‍ നിര്‍മ്മിച്ച ഭാഷ, അവനു ആശയ വിനിമയത്തിനുള്ള ഒരു പുതു മാര്‍ഗം സമ്മാനിച്ചു.
അങ്ങനെ സ്വയം സൃഷ്ടിച്ചെടുത്ത ഭാഷയിലൂടെ അവന്‍, തന്‍റെ ചിന്തകളും, ചെയ്തികളും, അടുത്ത തലമുറകളിലെക്കും പകര്‍ന്നു കൊടുത്തു. തലമുറകളായി കേട്ടുകൊണ്ടിരുന്നവ രേഖപ്പെടുത്തി വെയ്ക്കണമെന്ന് തോന്നിയപ്പോള്‍ അവന്‍ അതിനായി രൂപങ്ങള്‍ കണ്ടു പിടിച്ചു. ഇങ്ങനെ ഉല്‍ഭവിച്ച രൂപങ്ങള്‍ കാലാന്തരത്തില്‍, പരിണമിച്ച് നിയതമായ ലിപികളായി മാറിയപ്പോള്‍ കുറിപ്പുകള്‍ അവന്നെളുപ്പമായി. അവിടെ നിന്ന് ആരംഭിക്കുന്ന എഴുത്തിന്‍റെ ചരിത്രം, അനേകം തലമുറകള്‍ പിന്നിട്ട്, വളരെയധികം പരിണാമങ്ങലക് വിധേയമായി, ഇന്ന് നാം ഉപയോഗിക്കുന്ന ഭാഷയുടെ രൂപം കൈ വരിച്ചു. തങ്ങള്‍ ചെയ്യുന്നതും, ചിന്തിക്കുന്നതും, മറ്റുള്ളവര്‍ അറിയണമെന്ന ചിന്തയായിരിക്കാം മനുഷ്യനെ അവ രേഖപ്പെടുത്തി വെയ്ക്കുവാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ, തലമുറകളായി രേഖപ്പെടുത്തപ്പെട്ടവ കൈമാറിക്കിട്ടിയ പിന്‍തലമുറകള്‍, അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളും, രേഖപ്പെടുത്തി സൂക്ഷിക്കുവാന്‍ ശ്രദ്ധിച്ചു. അങ്ങനെ, രേഖപ്പെടുത്തിവെയ്ക്കല്‍, അവന്‍റെ സ്വഭാവ സവിശേഷതയായിത്തീര്‍ന്നു. പിന്നീടങ്ങോട്ട്, ഇത്തരം എഴുത്തുകളില്‍ അവന്‍, തന്‍റെ ഭാവനകളും, ചിന്തകളും, കലര്‍ത്താന്‍ ശ്രമിക്ക വഴി, രേഖപ്പെടുത്തല്‍ ഒരു സര്‍ഗ്ഗ പ്രവര്‍ത്തിയായി മാറി. ഇത്തരം കുറിപ്പുകളില്‍ വിജ്ഞാനവും, വിനോദവും കണ്ടെടുത്ത പിന്‍തലമുറകള്‍ അവ വായിച്ചാസ്വദിക്കാന്‍ തുടങ്ങി. അങ്ങനെ, എഴുത്തും , വായനയും പരസ്പര പൂരകങ്ങളായ രണ്ടു സര്‍ഗ്ഗ പ്രവര്തികലായി മാറി.
ലോകത്തില്‍ ഉണ്ടായിട്ടുള്ള എല്ലാ ഭാഷാ ഗോത്രങ്ങളിലും ഇങ്ങനെയാണ്, എഴുത്തും, വായനയും കടന്നു വന്നത്. വായന നല്‍കുന്ന അറിവ്, അനുഭൂതി, അവ സൃഷ്ടിക്കുന്ന ഉള്‍ക്കാഴ്ച, ഉള്‍ക്കാഴ്ച്ചയിലൂടെ സംഭവിക്കുന്ന സംസ്കരണം, സംസ്കരണത്തിലൂടെ നേടിയെടുക്കുന്ന പക്വമായ ലോക വീക്ഷണം - അങ്ങനെ, വായന ഒരുവനെ പക്വമായ വ്യക്തിത്വരൂപീകരണത്തിനും, അതിലൂടെ പരസ്പര ബഹുമാനത്തിലും, സ്നേഹത്തിലും ജീവിക്കാന്‍ കഴിയുന്ന സമൂഹ നിര്‍മ്മിതിക്കും സഹായകമായി തീരുന്നു. അച്ചടി വിദ്യയുടെ വരവോടെ, എഴുതിയവ വായിക്കുന്നവനിലേക്ക് എത്തിക്കുന്ന പ്രക്രിയ താരതമ്യേനെ ലളിതമാക്കുകയും, വായിക്കുന്നവന് കൂടുതല്‍ എളുപ്പത്തില്‍ അവ ലഭിക്കുന്ന സാഹചര്യം വരികയും ചെയ്തു. ഇന്നിപ്പോള്‍ അവന്‍, തന്‍റെ സൃഷ്ടികള്‍ അഥവാ ആശയങ്ങള്‍ ഇരിക്കുന്ന മുറിയില്‍ നിന്നിറങ്ങാതെ തന്നെ ലോകത്തെ മുഴുവന്‍ അറിയിക്കാനുള്ള വിദ്യ കൈവശപ്പെടുത്തിയിരിക്കുകയാണല്ലോ.
ഇത്തരം ആധുനിക, സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ, അക്ഷരസ്നേഹം പ്രചരിപ്പിക്കുകയും, പുതുതലമുറയെ വായനയുടേയും, എഴുത്തിന്റെയും ലോകത്തിലേക്ക് ആനയിക്കുവാന്‍ ശ്രമിക്കുന്ന ഏതൊരുദ്യമവും, മഹനീയവും, പ്രശംസനീയവുമാണ്. അത്തരം ശ്രമങ്ങള്‍ മഹത്തരം സൃഷ്ടികള്‍ നമുക്ക് നല്‍കുക മാത്രമല്ല, മണ്മറഞ്ഞു പോയവര്‍ക്കുള്ള ആദരവും, അതോടൊപ്പം തന്നെ പിന്‍തലമുറക്കുള്ള പ്രചോദനവുമാണ്.
"അക്ഷര സമര്‍പ്പണം "
അക്ഷരങ്ങള്‍ കൊണ്ട് അഗ്നി പടര്‍ത്തുകയും വാക്കുകള്‍ കൊണ്ട്
പേമാരി വര്‍ഷിപ്പിക്കുകയും ചെയ്ത മലയാണ്‍മയിലെ എല്ലാ മഹാരഥന്മാര്ക്കും ഈ "അക്ഷര സമര്‍പ്പണം .
സുഹൃത്തുക്കളെ . .. .........ഒന്നിത് വഴി വരൂ........ഒരു നിമിഷം............
പ്രിയരേ............ഇങ്ങിനെ ഒന്ന് ചില ചിരകാലാഭിലഷങ്ങളിലൊന്നായിരുന്നു.
എന്‍റെ സുഹൃത്ത് വലയത്തില്‍ കഴിവും "സിദ്ധി" യുമുള്ളവര്‍ ധാരാളമുണ്ട് .നമ്മുടെ
ഭാഷയ്ക്ക് മുതല്‍ കൂട്ടാവും വിധം....അവരേയും,നിങ്ങളേവരെയും സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തില്‍
ഈ വേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...........
അക്ഷരാര്‍പ്പണ ഹേതു..............
പുകള്‍ പെറ്റ പൊന്നാനിയുടെ പ്രാന്ത പ്രദേശത്താണ് ജനനം.രക്തത്തില്‍ വായനയോടുള്ള തൃഷ്ണ അങ്ങനെ വന്നതാവാം.പിതാവ് ദീര്‍ഘ കാല പ്രവാസിയും അക്ഷര ജ്ഞാനിയുമായിരുന്നു.മാതാവകട്ടെ,സ്കൂള്‍ മദ്രസ്സ
അധ്യാപക പുത്രി ആയിരുന്നതിനാല്‍ 5 തരംവരെ പഠിച്ചിരുന്നു.അതുകൊണ്ട് തന്നെ നിസ്കാരപ്പായിലിരുന്നു ധാരാളം സോദ്ദേശ കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലത്ത്
തന്നെ കഥകളും വായിച്ചു തുടങ്ങിയിരിക്കണം.ഖസസുല്‍ അംബിയ , ഉമറയ്യാര്‍ കഥകള്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ,ബദര്‍ മാല ,തുടങ്ങിയ മലയാളത്തിലും അറബി മലയാളത്തിലുമുള്ള മിക്ക പുസ്തകങ്ങളും
വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ,മൂത്ത സഹോദരന്‍ ഇന്നും തുടരുന്ന അദ്ദേഹത്തിന്‍റെ പ്രവാസം പോലെ തന്നെ അതിരില്ലാത്ത വായനയും..!പ്രവാസിയുടെ മക്കളും പ്രവാസികള്‍ എന്ന ചക്രത്തിന്‍റെ ഭാഗമായെങ്കിലും ,വായന നാനാ ദിശയിലേക്കും പരന്നൊഴുകി.മുട്ടത്തു വര്‍ക്കിയും,കാനവും,കോട്ടയം പുഷ്പനാഥും,രുചിയില്‍ എരിവും പുളിയും പകര്‍ന്നെങ്കില്‍,ദേവും,ബഷീറും,എംടി ,തകഴി,മുതല്‍ പേര്‍ കാണിച്ചു തന്നത് ജീവിതത്തിന്‍റെ സമാന്തര സമസ്യകളാണ്.വിജയന്‍ വേറിട്ടഒരു തലത്തിലേക്കാണ്നയിച്ചത്. പിറകേവന്നവര്‍ അരക്ഷിതരുടെയും,അസംത്രിപ്തരുടെഗാഥ യാണെഴുതിയത് .അതിന്നും പിറകിലായി ഇന്നിന്റെ സാന്നിദ്ധ്യങ്ങള്‍ ,സത്യവും മിത്തും പാരമ്പര്യവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ക്കുന്നു.അവിടെ യാണ് സുഹൃത്തുക്കളെ നിങ്ങളുടെ പ്രസക്തി.വരൂ, നിങ്ങളുടെ ഉള്ളിലെ ജ്വാല അക്ഷരങ്ങളും ,വാക്കുകളുമായി ഈ വേദിയില്‍ പെയ്തിറങ്ങട്ടെ !!!നാളെ പിറകിലാക്കാന്‍ ഇന്നലെ കളില്‍ നിങ്ങളുടെയും സാന്ന്നിദ്ധ്യം ഉറപ്പു വരുത്തൂ.നന്മ വരട്ടെ.....ആശംസകളോടെ..........
