2011 ഒക്ടോബർ 21, വെള്ളിയാഴ്ച
നീറുന്ന ഓര്‍മ്മകള്‍ 1
വന്നിറങ്ങിയത് മനുഷ്യന് പുഴുവായി നുരയുന്ന നഗരത്തിലേക്ക്.പണത്തിനു സുഖം വില്‍ക്കുന്നവളുടെ മൂക്കുത്തിയിലെ ചുവന്നകല്ലും
വിയര്‍പ്പും ,വിലകുറഞ്ഞ, രൂക്ഷഗന്ധമുള്ള വാസന തൈലത്തെ കുറിച്ചുംഅവന് പറഞ്ഞു.സുഖം എന്ന അവസ്ഥയെ ഒരുതേരട്ടയുടെ ഇഴച്ചിലാനെന്നു
നിര്‍വ്വചി ക്കുകയും ചെയ്തു........നാല് സഹോദരി മാരെ ഇറക്കാനുള്ള തത്രപ്പാടില്‍ അവനെവിടെയോ ഊളിയിട്ടു.ജീവിതത്തിന്റെ ചെറിയ, ചെറിയ
കുരുക്കുകള്‍ കെട്ടിയുമഴിച്ചും ഞാനും........വര്‍ഷങ്ങള്‍ക്കു ശേഷം ഒരു രോഗിയെസന്ദര്ശിക്കാനായാണ് പ്രസിദ്ധ മെങ്കിലും,(ഒരിക്കലും സന്തോഷത്തോടെ
ഓര്ക്കാനാവാത്ത) ആ ആതുരാലയത്തില്‍ പോയത്.വര്‍ഷങ്ങള്‍ക്കു ശേഷം സുഖം പഴുതാരയെ പ്പോലെ ഇഴഞ്ഞു ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെയും
നിറവും ഭംഗിയും ചൈതന്യവും നഷ്ടപ്പെട്ട,നിരാലംബനായ അവനെ കാണേണ്ടി വന്നത് വിധിയുടെ ഏതു പര്യായത്തിലാണോ ആവോ?ആ കാഴ്ച അധികം നോക്കിനില്ക്കാന് എനിക്കായില്ല.അടുത്ത് നിന്നിരുന്ന കുട്ടി അവന്റെ ഭാര്യ യാണെന്ന്( പിന്നീട് അറിഞ്ഞു )കുട്ടിക്കും എന്റെ നല്ലപാതിക്കും ഊഹിക്കാന്‍ പോലും ഇടം നല്‍കാത്ത വിധം അവിടെ നിന്നും ന്ഷ്ക്രമിക്കാന് കഴിഞ്ഞു എന്നത് നേര്,പക്ഷെ ആ ഓര്‍മ്മ യുടെ വേട്ടയാടല്‍ ഇന്നും തുടരുന്നു.............
"അക്ഷര സമര്‍പ്പണം "
അക്ഷരങ്ങള്‍ കൊണ്ട് അഗ്നി പടര്‍ത്തുകയും വാക്കുകള്‍ കൊണ്ട്
പേമാരി വര്‍ഷിപ്പിക്കുകയും ചെയ്ത മലയാണ്മയിലെ എല്ലാ മഹാരഥന്മാര്ക്കും ഈ "അക്ഷര സമര്‍പ്പണം .
സുഹൃത്തുക്കളെ . .. .........ഒന്നിത് വഴി വരൂ........ഒരു നിമിഷം............
പ്രിയരേ............ഇങ്ങിനെ ഒന്ന് ചില ചിരകാലാഭിലഷങ്ങളിലൊന്നായിരുന്നു.
എന്റെ സുഹൃത്ത് വലയത്തില്‍ കഴിവും "സിദ്ധി" യുമുള്ളവര്‍ ധാരാളമുണ്ട് .നമ്മുടെ
ഭാഷയ്ക്ക് മുതല്‍ കൂട്ടാവും വിധം....അവരേയും,നിങ്ങളേവരെയും സ്നേഹത്തിന്റെ സ്വാതന്ത്ര്യത്തില്‍
ഈ വേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...........
അക്ഷരാര്‍പ്പണ ഹേതു..............
പുകള്‍ പെറ്റ പൊന്നാനിയുടെ പ്രാന്ത പ്രദേശത്താണ് ജനനം.രക്തത്തില്‍ വായനയോടുള്ള തൃഷ്ണ അങ്ങനെ വന്നതാവാം.പിതാവ് ദീര്‍ഘ കാല പ്രവാസിയും അക്ഷര ജ്ഞാനിയുമായിരുന്നു.മാതാവകട്ടെ,സ്കൂള്‍ മദ്രസ്സ
അധ്യാപക പുത്രി ആയിരുന്നതിനാല്‍ 5 തരംവരെ പഠിച്ചിരുന്നു.അതുകൊണ്ട് തന്നെ നിസ്കാരപ്പായിലിരുന്നു ധാരാളം സോദ്ദേശ കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലത്ത്
തന്നെ കഥകളും വായിച്ചു തുടങ്ങിയിരിക്കണം.ഖസസുല്‍ അംബിയ , ഉമറയ്യാര്‍ കഥകള്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ,ബദര്‍ മാല ,തുടങ്ങിയ മലയാളത്തിലും അറബി മലയാളത്തിലുമുള്ള മിക്ക പുസ്തകങ്ങളും
വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ,മൂത്ത സഹോദരന് ഇന്നും തുടരുന്ന അദ്ദേഹത്തിന്റെ പ്രവാസം പോലെ തന്നെ അതിരില്ലാത്ത വായനയും..!പ്രവാസിയുടെ മക്കളും പ്രവാസികള്‍ എന്ന ചക്രത്തിന്റെ ഭാഗമായെങ്കിലും ,വായന നാനാ ദിശയിലേക്കും പരന്നൊഴുകി.മുട്ടത്തു വര്‍ക്കിയും,കാനവും,കോട്ടയം പുഷ്പനാഥും,രുചിയില്‍ എരിവും പുളിയും പകര്ന്നെങ്കില്,ദേവും,ബഷീറും,എംടി ,തകഴി,മുതല്‍ പേര് കാണിച്ചു തന്നത് ജീവിതത്തിന്റെ സമാന്തര സമസ്യകളാണ്.വിജയന് വേറിട്ടഒരു തലത്തിലേക്കാണ്നയിച്ചത്. പിറകേവന്നവര്‍ അരക്ഷിതരുടെയും,അസംത്രിപ്തരുടെഗാഥ യാണെഴുതിയത് .അതിന്നും പിറകിലായി ഇന്നിന്റെ സാന്നിദ്ധ്യങ്ങള്‍ ,സത്യവും മിത്തും പാരമ്പര്യവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ക്കുന്നു.അവിടെ യാണ് സുഹൃത്തുക്കളെ നിങ്ങളുടെ പ്രസക്തി.വരൂ, നിങ്ങളുടെ ഉള്ളിലെ ജ്വാല അക്ഷരങ്ങളും ,വാക്കുകളുമായി ഈ വേദിയില്‍ പെയ്തിറങ്ങട്ടെ !!!നാളെ പിറകിലാക്കാന്‍ ഇന്നലെ കളില്‍ നിങ്ങളുടെയും സാന്ന്നിദ്ധ്യം ഉറപ്പു വരുത്തൂ.നന്മ വരട്ടെ.....ആശംസകളോടെ..........
സുഹൃത്തെ ..
മറുപടിഇല്ലാതാക്കൂഓര്മ്മകള് പലപ്പോഴും അനുഗ്രഹമാണ് ..
അത് പശ്ചാത്തപമുണ്ടാക്കും..
തിരുത്തലായി മാറും ..
....
ആശംസകള്‍
ഓര്‍മ്മകള്‍ക്ക് ചിറകുണ്ടാവട്ടെ,അവ വിഹായസ്സിലേക്ക് കുതിച്ച് ഇനിയും ഇത്തരം കുറിപ്പുകളുണ്ടാവട്ടെ,ആശംസകള്‍.!!!
മറുപടിഇല്ലാതാക്കൂഓർമ്മകളുടെ വീർപ്പുമുട്ടലിൽ ജീവിക്കുന്നവരാണല്ലോ നാം മനുഷ്യർ... ചെറിയ വാക്കുകളിൽ വലിയ അർത്ഥം.... പുതുതായി പോസ്റ്റുകൾ വലതുമുണ്ടേൽ മെയിൽ അയക്കുക, ഫേസ്ബുക്കിൽ മെസേജ് വിടുമല്ലോ
മറുപടിഇല്ലാതാക്കൂആശംസകൾ
(എന്റെ പോസ്റ്റിൽ കണ്ട് കമെന്റ് താണ്റ്റി വന്നതാണ്)