2013 ഏപ്രിൽ 5, വെള്ളിയാഴ്‌ച

സൗഹൃദം

മരുഭൂമിക്കിപ്പോൾ രൗദ്ര ഭാവമാണ്,ഉഷ്ണവും ,പൊടിക്കാറ്റും ജീവജാലങ്ങളിലെ അവസാന ജലാംശവും വലിച്ചെടുക്കാൻ വ്യാളി ഭീകരൻ തൻറെ നാക്ക് മുഴു വലിപ്പത്തിൽ പുറത്തേക്ക് നീട്ടിയിരിക്കുന്നു. ആവാസത്തിന്റെ നിയതിയായ കരുത്തുള്ളവൻ ശേഷിക്കും എന്നേ പറ യാനാകൂ... ഇത്തരം ഒരവസ്ഥ ജന്മ നാട്ടിലായാലും,അന്നം തേടുന്നിട ത്തായാലും മനുഷ്യ മനസ്സുകളിലെ നന്മഎന്ന (ദയ,കരുണ മാനുഷിക മൂല്യങ്ങൾ സദാചാര....... )ശേഷിക്കുന്ന നീരോട്ടത്തിന്നും സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാൻ, ഒന്നര വ്യാഴവട്ടത്തിന്റെ സൗഹൃദം മനസ്സിൽ കനത്ത വേദന സമ്മാനിച്ച് തേഞ്ഞിപ്പാലത്തുകാരൻ ബഷീർ ഇന്ന് പ്രവാസം മതിയാക്കി നാട്ടിലേക്കു മടങ്ങുകയാണ്. വായന തന്നെ യാണ് ബന്ധം വളരാൻഊടുംപാവുമായത് വാരാന്ത്യങ്ങൾവോഡ്കയിൽനേർത്തചെറുനാരങ്ങകഷ്ണവുംനീളത്തിലരിഞ്ഞ ഉപ്പു പുരട്ടിയ പച്ചമുളകും 7അപ്പും ചേർത്തുള്ള മിശ്രിതം തലയിൽ നിലാവുദിപ്പി ച്ചിരുന്ന,പാചകം രക്തത്തിലലിഞ്ഞ അവൻറെ രുചിക്കൂട്ടുകൾ ,ഭൂമി മലയാളത്തിലെ സർവ്വ കാര്യങ്ങളെ കുറിച്ചുമുള്ള ചർച്ചകൾ നിലപാടുകൾ നടക്കാത്ത കച്ചവടങ്ങൾ ... തെറിപ്പാട്ട് തെറിക്കഥകൾ ഒരിക്കലും സംഭവിക്കാത്ത സിനിമ,തിരക്കഥകൾ ... യുവത്വം ഉന്മാദ ത്തോള മുയർത്തിയ ആ നിറമുള്ള പ്രവാസ രാവുകൾ ... സൌഹൃദങ്ങളെ ,എന്നെ എൻറെ പ്രാരാബ്ദങ്ങളിൽ നീന്തി യൊ ടുങ്ങാൻ വിട്ട് അവൻ ഇന്ന് മടങ്ങുകയാണ് ,അവൻറെ കീശയും പിശുക്കന്റെ എലിവെട്ടിയ പണസഞ്ചി പോലെ ശൂന്യ മാണെ ന്നെനിക്കറിയാം ,ഒരു ഗതിയും പിടിച്ചു നില്ക്കാനില്ലാ ത്തത് കൊണ്ട് തന്നെ യാണ് അവനീ സാഹസത്തി ന്നൊരുങ്ങിയതു പക്ഷെ ഞാനോ?കൂട്ടുകാരാ കാട്ടു തീയാണെന്റെ കടമ്പിന്റെ ചോട്ടിലും .....

4 അഭിപ്രായങ്ങൾ:

  1. കൂട്ടുകാരാ കാട്ടു തീയാണെന്റെ കടമ്പിന്റെ ചോട്ടിലും .....
    ഒരു ശരാശരി പ്രവാസിക്ക് അവന്റെ കൂട്ടുകാരന് മറ്റെന്താണ് കൊടുക്കാന്‍ കഴിയുക..?
    തുടര്‍ന്നെഴുത്തുക..
    ആശംസകളോടെ..

    മറുപടിഇല്ലാതാക്കൂ
  2. നന്ദി.ഇതുവഴി വന്നതിന്നും ഇങ്ങിനെ നല്ല വാക്ക്കുറിച്ചതിന്നും....

    മറുപടിഇല്ലാതാക്കൂ
  3. സത്യത്തില്‍ ബഷീറില്‍ ഞാന്‍ എന്നെ തന്നെയാണ് കാണുന്നത്......
    നന്നായി ഇക്ക (y)

    മറുപടിഇല്ലാതാക്കൂ
  4. Dear Hussain Sahib,

    it is nice to read and realize the relationship and wonderful friendship with your friend Mr.Basheer, Thenhippalam.

    Pravasatthil namukku vannu cherunna oro koottukarum anivaryamaaya mattoru pravasatthileykku nashtamavunnu. pravasatthinte ner chitramenno bakki pathramenno ithine vilikkam.

    Thank you and appreciate sharing with us your wonderful experience and off-course your great thoughts.

    With regards,
    Bappu

    മറുപടിഇല്ലാതാക്കൂ

"അക്ഷര സമര്‍പ്പണം "

ഇത് തീര്‍ച്ചയായും പൂര്‍വ സൂരികള്‍ക്കുള്ള ഒരു അര്‍ച്ചന യാണ് .
അക്ഷരങ്ങള്‍ കൊണ്ട് അഗ്നി പടര്‍ത്തുകയും വാക്കുകള്‍ കൊണ്ട്
പേമാരി വര്‍ഷിപ്പിക്കുകയും ചെയ്ത മലയാണ്‍മയിലെ എല്ലാ മഹാരഥന്‍
മാര്‍ക്കും ഈ "അക്ഷര സമര്‍പ്പണം .

സുഹൃത്തുക്കളെ . .. .........ഒന്നിത് വഴി വരൂ........ഒരു നിമിഷം............

പ്രിയരേ............ഇങ്ങിനെ ഒന്ന് ചില ചിരകാലാഭിലഷങ്ങളിലൊന്നായിരുന്നു.

എന്‍റെ സുഹൃത്ത് വലയത്തില്‍ കഴിവും "സിദ്ധി" യുമുള്ളവര്‍ ധാരാളമുണ്ട് .നമ്മുടെ

ഭാഷയ്ക്ക്‌ മുതല്‍ കൂട്ടാവും വിധം....അവരേയും,നിങ്ങളേവരെയും സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തില്‍

ഈ വേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...........

അക്ഷരാര്‍പ്പണ ഹേതു..............

പുകള്‍ പെറ്റ പൊന്നാനിയുടെ പ്രാന്ത പ്രദേശത്താണ് ജനനം.രക്തത്തില്‍ വായനയോടുള്ള തൃഷ്ണ അങ്ങനെ വന്നതാവാം.പിതാവ് ദീര്‍ഘ കാല പ്രവാസിയും അക്ഷര ജ്ഞാനിയുമായിരുന്നു.മാതാവകട്ടെ,സ്കൂള്‍ മദ്രസ്സ

അധ്യാപക പുത്രി ആയിരുന്നതിനാല്‍ 5 തരംവരെ പഠിച്ചിരുന്നു.അതുകൊണ്ട് തന്നെ നിസ്കാരപ്പായിലിരുന്നു ധാരാളം സോദ്ദേശ കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലത്ത്

തന്നെ കഥകളും വായിച്ചു തുടങ്ങിയിരിക്കണം.ഖസസുല്‍ അംബിയ , ഉമറയ്യാര്‍ കഥകള്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ,ബദര്‍ മാല ,തുടങ്ങിയ മലയാളത്തിലും അറബി മലയാളത്തിലുമുള്ള മിക്ക പുസ്തകങ്ങളും

വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ,മൂത്ത സഹോദരന്‍ ഇന്നും തുടരുന്ന അദ്ദേഹത്തിന്‍റെ പ്രവാസം പോലെ തന്നെ അതിരില്ലാത്ത വായനയും..!പ്രവാസിയുടെ മക്കളും പ്രവാസികള്‍ എന്ന ചക്രത്തിന്‍റെ ഭാഗമായെങ്കിലും ,വായന നാനാ ദിശയിലേക്കും പരന്നൊഴുകി.മുട്ടത്തു വര്‍ക്കിയും,കാനവും,കോട്ടയം പുഷ്പനാഥും,രുചിയില്‍ എരിവും പുളിയും പകര്‍ന്നെങ്കില്‍,ദേവും,ബഷീറും,എംടി ,തകഴി,മുതല്‍ പേര്‍ കാണിച്ചു തന്നത് ജീവിതത്തിന്‍റെ സമാന്തര സമസ്യകളാണ്.വിജയന്‍ വേറിട്ടഒരു തലത്തിലേക്കാണ്നയിച്ചത്. പിറകേവന്നവര്‍ അരക്ഷിതരുടെയും,അസംത്രിപ്തരുടെഗാഥ യാണെഴുതിയത് .അതിന്നും പിറകിലായി ഇന്നിന്റെ സാന്നിദ്ധ്യങ്ങള്‍ ,സത്യവും മിത്തും പാരമ്പര്യവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ക്കുന്നു.അവിടെ യാണ് സുഹൃത്തുക്കളെ നിങ്ങളുടെ പ്രസക്തി.വരൂ, നിങ്ങളുടെ ഉള്ളിലെ ജ്വാല അക്ഷരങ്ങളും ,വാക്കുകളുമായി ഈ വേദിയില്‍ പെയ്തിറങ്ങട്ടെ !!!നാളെ പിറകിലാക്കാന്‍ ഇന്നലെ കളില്‍ നിങ്ങളുടെയും സാന്ന്നിദ്ധ്യം ഉറപ്പു വരുത്തൂ.നന്മ വരട്ടെ.....ആശംസകളോടെ..........