2012 നവംബർ 30, വെള്ളിയാഴ്‌ച

പെരുന്നാളോര്‍മ്മ

സൗഹൃദങ്ങളെ,എന്നോട് രണ്ടു വരി എഴുതാനുള്ള നിങ്ങളുടെ നിര്‍ദ്ദേശം എന്നെ ഓര്‍മ്മകളുടെ വസന്ത കാലത്തിലേക്ക് നയിച്ചു.മൂന്ന് നേരം ഭക്ഷണവും മാതാപിതാക്കളുടെ സുരക്ഷിദത്വവും,സ്നേഹ വാത്സല്യങ്ങളും നിങ്ങളെ ഒക്കെ പോലെ എനിക്കും ലഭിച്ചിരുന്നു.നോമ്പിന്നു രണ്ടു നാള്‍ മുമ്പ് ബോംബയിലെ കിട്ടാവുന്ന നല്ല ബിസ്കറ്റും മിട്ടായി കളും നിറയെ സന്തോഷവുമായി ഉപ്പ വരും ,വലിയപെരുന്നാല്‍ കഴിഞ്ഞാല്‍ നാല് നാളിനുള്ളില്‍ ഉപ്പയും അതോടൊപ്പം വലിയൊരു സുഹൃത്ത് സംഘവും വീടൊഴിയും...വിരഹത്തിന്‍റെ ഒരു നേര്‍ത്ത കനല്‍ ..... കുട്ടിക്കാലം സന്തോഷകരമായിരുന്നു.പക്ഷെ മനസ്സിനെ, ജീവിതതിന്‍റെ ,സ്നേഹത്തിന്‍റെ, ആഴം മനസ്സിലാക്കി തന്ന കഥ പറയാം .....എഴുപത്തഞ്ചില്‍ പതി മൂന്നാം വയസ്സിലെ വലിയ പെരുന്നാള്‍ ജ്യേഷ്ടന്‍ മാരോടൊപ്പം ബോംബയിലായിരുന്നു.അയല്പക്കത്തൊക്കെ മുസ്ലിംകള്‍ തന്നെ യായിരുന്നു ,കുളികഴിഞ്ഞു പള്ളിയില്‍ പോയി വന്നു .എപ്പോഴും ദേഷ്യം വരുന്ന മൂത്ത ജേഷ്ടനും സ്നേഹത്തിന്‍റെ പര്യായമായ രണ്ടാമത്തെ ജേഷ്ടനും കച്ചവടത്തിന്‍റെ തിരക്കിലെക്കൂളയിട്ടപ്പോള്‍ റൂമില്‍ ഞാനും എന്‍റെ പ്രായമുള്ള കോയയും(ഇതൊരു വിളി പ്പേരാണ് പാചകക്കാരന്‍റെ ) ബാക്കിയായി.മനസ്സില്‍ ,ഓര്‍മ്മ കള്‍ കടന്നല്ല് കുത്തിയ വേദനയുമായി ഉമ്മയും സഹോദരിമാരും കടന്നു വന്നു.(അതേ ഏതൊരു പ്രവാസിയും അവന്‍റെ പ്രവാസം മതിയാക്കാന്‍ കാരണമായിവരിക സ്ത്രൈണമായ കാരണങ്ങള്‍ തന്നെ ,അതൊരു പക്ഷെ അമ്മയാവാം ,സഹോദരിയാവാം,ഭാര്യയോ യോ പെണ്‍ മക്കളോ ആവാം)(വാക്കുകള്‍ എന്‍റെതല്ല)അപ്പോഴാണ് ചെമ്പന്‍ മുടിയും ചുവന്ന പെണ്‍ ചുണ്ടു മുള്ള ഹാറൂന്‍ ഇസ്മായിലിന്‍റെ വരവ്,അഭിവാദ്യങ്ങള്‍ക്കും ആശംസകള്‍ക്കും ശേഷം സ്നേഹഭാഷയില്‍(,(അക്കാലത്തു ആഭാഷ മാത്രമേ കയ്യിലുണ്ടായിരുന്നുള്ളൂ.) വീട്ടിലേക്കു ക്ഷണിക്കുകയല്ല പിടിച്ചു വലിക്കുകയായിരുന്നു.വലിയ കസേരയുടെ ഗാംഭീര്യത്തെക്കാള്‍ പൌരുഷത്തിന്‍റെ ലക്ഷണ മൊത്ത ഇസ്മയില്‍ സാഹിബി ന്‍റെഅടുത്ത് സ്നേഹം വഴി ന്ജോഴുകുന്ന മുഖവുമായി "ഹവാ" മൌസി യുമുണ്ടായിരുന്നു.(പിന്നീടെ ന്‍റെ ജീവിതത്തില്‍ പോറ്റുമ്മ യുടെ സ്ഥാന മായിരുന്നു ഇവര്‍ക്ക്) ചി ത്ര പണികളുള്ള ചുവന്ന കാശ്മീര്‍ പരവതാനിയില്‍ ,പിച്ചള താലത്തില്‍ മധുരത്തി ന്‍റെ വിവിധ ഭാവങ്ങള്‍ പുഞ്ചിരിയോടെ,അതിന്നു ചുറ്റും,രുക്സാന ,നൂരി,ഫഹ്മി,ഷാഹി,പിന്നെ പേരറിയാത്ത ഒത്തിരി വെളുത്ത്‌ മെലിഞ്ഞ സുന്ദരിമാര്‍ (ഒട്ടുമിക്കവരും പിന്നീടെന്‍റെ ബാല്യ കാല സഖിമാര്‍ )ഒമയ്യ വതാവയ്യാ മേനെ ദില്‍ ത്ജുകോ ദിയാ എന്ന ഖവാലി സ്വഭാവമുള്ള പാട്ടും കൈകൊട്ടും .ഗ്രിഹാദു രത്വത്തിന്‍റെ കനലെരിയുന്ന മനസ്സിലേക്ക് കുളിര്‍മഴ പോലെ നിപതിച്ചു . ആ പെരുന്നാള്‍മധ്യാഹ്ന്നം സ്നേഹം കലര്‍ത്തിയ വിവധ ആഹാര പാനീയങ്ങള്‍ ഹവാ മൌസി എന്നെ ഊട്ടി ...പ്രവാസ ജീവിതത്തില്‍ ഇത്രയും മനസ്സും വയറും നിറഞ്ഞു പിന്നീടൊരു പെരുന്നാള്‍ ഞാനുണ്ടിട്ടില്ല ..കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഞാനെ ന്‍റെ തിരക്കിലേക്കും ജീവിത വ്യാപാരങ്ങളിലും മുഴുകി മരുക്കാറ്റും തിന്നു ,അതിശൈത്യം കുടിച്ചു അതില്‍ കൂടുതല്‍ ലോകത്തില്‍ നന്മ പുലരുമെന്ന ഇല്ലാ സ്വപ്നത്തിന്‍റെ കയറില്‍ തൂങ്ങി രാഷ്ട്രീയങ്ങള്‍ വായിച്ചു നടന്നൊരു നാളില്‍ ,രണ്ടാം വീടായ ബോംബെയിലെത്തുന്നു.ഗല്ലിയിലെ ആള്‍ക്കൂട്ടങ്ങള്‍ ഒരിക്കലും അതിന്‍റെ സ്വ ഭാവം വെളിപ്പെടുത്താറില്ലല്ലോ?റൂമിലെ ത്തിയപ്പോഴാണ് വിധി എന്നെ എത്രമാത്രം വേദനിപ്പിക്കാനാണ് അപ്പോള്‍ അവിടെ എത്തിച്ചതെന്ന്.....,ഇന്ന് എന്‍റെ ഉമ്മയും ഹവാമൌസിയും എന്നോടൊപ്പമില്ല നാളെ ഞാനും ഉണ്ടാവില്ല.അന്നോളം ഞാന്‍ കൈപ്പറ്റിയ എല്ലാ സ്നേഹങ്ങള്‍ക്കും സ്വന്തം ഉമ്മാക്ക് തിരികെ നല്കിയതൊക്കെ അവര്‍ക്കും എനിക്ക് നല്‍കാനായി. രണ്ടുമ്മ മാര്‍ക്ക് വേണ്ടിയും വിശ്വാസത്തോടെ ഉത്തരം കിട്ടാന്‍ സാധ്യതയുള്ള എന്ന് ഞാന്‍ വിശ്വസിക്കുന്ന മക്കയില്‍ പോയി കര്‍മ്മങ്ങള്‍ ചെയ്തു,കൂട്ടരേ,കഥ യൊടുങ്ങുമ്പോള്‍ ആഹ്ലാദ ത്തിനു പകരം നൊമ്പരമാണ് എനിക്ക് കിട്ടിയത്,നിങ്ങള്‍ക്കോ?അതിന്നു ഞാന്‍ ഉത്തരവാദിയുമല്ല .നിങ്ങളുടെ സ്നേഹ നിര്‍ബന്ധം തന്നെയാണ് എന്നെക്കൊണ്ടിതു ചെയ്യിച്ചത്.

"അക്ഷര സമര്‍പ്പണം "

ഇത് തീര്‍ച്ചയായും പൂര്‍വ സൂരികള്‍ക്കുള്ള ഒരു അര്‍ച്ചന യാണ് .
അക്ഷരങ്ങള്‍ കൊണ്ട് അഗ്നി പടര്‍ത്തുകയും വാക്കുകള്‍ കൊണ്ട്
പേമാരി വര്‍ഷിപ്പിക്കുകയും ചെയ്ത മലയാണ്‍മയിലെ എല്ലാ മഹാരഥന്‍
മാര്‍ക്കും ഈ "അക്ഷര സമര്‍പ്പണം .

സുഹൃത്തുക്കളെ . .. .........ഒന്നിത് വഴി വരൂ........ഒരു നിമിഷം............

പ്രിയരേ............ഇങ്ങിനെ ഒന്ന് ചില ചിരകാലാഭിലഷങ്ങളിലൊന്നായിരുന്നു.

എന്‍റെ സുഹൃത്ത് വലയത്തില്‍ കഴിവും "സിദ്ധി" യുമുള്ളവര്‍ ധാരാളമുണ്ട് .നമ്മുടെ

ഭാഷയ്ക്ക്‌ മുതല്‍ കൂട്ടാവും വിധം....അവരേയും,നിങ്ങളേവരെയും സ്നേഹത്തിന്‍റെ സ്വാതന്ത്ര്യത്തില്‍

ഈ വേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു...........

അക്ഷരാര്‍പ്പണ ഹേതു..............

പുകള്‍ പെറ്റ പൊന്നാനിയുടെ പ്രാന്ത പ്രദേശത്താണ് ജനനം.രക്തത്തില്‍ വായനയോടുള്ള തൃഷ്ണ അങ്ങനെ വന്നതാവാം.പിതാവ് ദീര്‍ഘ കാല പ്രവാസിയും അക്ഷര ജ്ഞാനിയുമായിരുന്നു.മാതാവകട്ടെ,സ്കൂള്‍ മദ്രസ്സ

അധ്യാപക പുത്രി ആയിരുന്നതിനാല്‍ 5 തരംവരെ പഠിച്ചിരുന്നു.അതുകൊണ്ട് തന്നെ നിസ്കാരപ്പായിലിരുന്നു ധാരാളം സോദ്ദേശ കഥകള്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങിയ കാലത്ത്

തന്നെ കഥകളും വായിച്ചു തുടങ്ങിയിരിക്കണം.ഖസസുല്‍ അംബിയ , ഉമറയ്യാര്‍ കഥകള്‍, ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ,ബദര്‍ മാല ,തുടങ്ങിയ മലയാളത്തിലും അറബി മലയാളത്തിലുമുള്ള മിക്ക പുസ്തകങ്ങളും

വീട്ടില്‍ തന്നെ ഉണ്ടായിരുന്നു ,മൂത്ത സഹോദരന്‍ ഇന്നും തുടരുന്ന അദ്ദേഹത്തിന്‍റെ പ്രവാസം പോലെ തന്നെ അതിരില്ലാത്ത വായനയും..!പ്രവാസിയുടെ മക്കളും പ്രവാസികള്‍ എന്ന ചക്രത്തിന്‍റെ ഭാഗമായെങ്കിലും ,വായന നാനാ ദിശയിലേക്കും പരന്നൊഴുകി.മുട്ടത്തു വര്‍ക്കിയും,കാനവും,കോട്ടയം പുഷ്പനാഥും,രുചിയില്‍ എരിവും പുളിയും പകര്‍ന്നെങ്കില്‍,ദേവും,ബഷീറും,എംടി ,തകഴി,മുതല്‍ പേര്‍ കാണിച്ചു തന്നത് ജീവിതത്തിന്‍റെ സമാന്തര സമസ്യകളാണ്.വിജയന്‍ വേറിട്ടഒരു തലത്തിലേക്കാണ്നയിച്ചത്. പിറകേവന്നവര്‍ അരക്ഷിതരുടെയും,അസംത്രിപ്തരുടെഗാഥ യാണെഴുതിയത് .അതിന്നും പിറകിലായി ഇന്നിന്റെ സാന്നിദ്ധ്യങ്ങള്‍ ,സത്യവും മിത്തും പാരമ്പര്യവും ഇഴ ചേര്‍ത്ത് വിസ്മയം തീര്‍ക്കുന്നു.അവിടെ യാണ് സുഹൃത്തുക്കളെ നിങ്ങളുടെ പ്രസക്തി.വരൂ, നിങ്ങളുടെ ഉള്ളിലെ ജ്വാല അക്ഷരങ്ങളും ,വാക്കുകളുമായി ഈ വേദിയില്‍ പെയ്തിറങ്ങട്ടെ !!!നാളെ പിറകിലാക്കാന്‍ ഇന്നലെ കളില്‍ നിങ്ങളുടെയും സാന്ന്നിദ്ധ്യം ഉറപ്പു വരുത്തൂ.നന്മ വരട്ടെ.....ആശംസകളോടെ..........